ആ​ഡം​ബ​ര​വും ധൂ​ർ​ത്തും ഒ​ഴി​വാ​ക്കിയുള്ള ജീ​വി​ത​ശൈ​ലി സ്വീകരിക്കണം: മാ​ർ പെ​രു​ന്തോ​ട്ടം
Tuesday, May 26, 2020 11:33 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ്-19​​മൂ​​ലം സം​​ജാ​​ത​​മാ​​യി​​രി​​ക്കു​​ന്ന സാ​ന്പ​ത്തി​ക പ്ര​​തി​​സ​​ന്ധി​ മ​​റി​​ക​​ട​​ക്കാ​​ൻ ആ​​ഡം​​ബ​​ര​​വും ധൂ​​ർ​​ത്തും ഒ​​ഴി​​വാ​​ക്കി ചെ​​ല​​വ് ചു​​രു​​ങ്ങി​​യ ജീ​​വി​​ത​​ശൈ​​ലി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. അ​​തി​​രൂ​​പ​​ത​​യി​​ലെ എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളും ക​​രു​​ത​​ൽ​​ധ​​നം ശേ​​ഖ​​രി​​ച്ച് അ​​ർ​​ഹ​​ത​​പ്പെ​​ട്ട​​വ​​രെ​​യും പു​​തി​​യ അ​​ധ്യ​​യ​​ന വ​​ർ​​ഷം ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ കു​​ട്ടി​​ക​​ളെ സ്കൂ​​ളി​​ൽ വി​​ടാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ന്ന ര​​ക്ഷി​​താ​​ക്ക​​ളേ​​യും സ​​ഹാ​​യി​​ക്ക​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.
സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളും നി​​ബ​​ന്ധ​​ന​​ക​​ളും പാ​​ലി​​ച്ച് കോ​​വി​​ഡി​​നെ പ്ര​​തി​​രോ​​ധി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കി. ഡോ.​ ​ഡൊ​​മ​​നി​​ക് ജോ​​സ​​ഫ്, ഡോ.​ ​രേ​​ഖാ മാ​​ത്യൂ​​സ്, ആ​​ന്‍റ​​ണി തോ​​മ​​സ് മ​​ല​​യി​​ൽ, ഡോ.​​പി.​​സി.​ അ​​നി​​യ​​ൻ​​കു​​ഞ്ഞ്, ഡോ. ​​ആ​​ന്‍റ​​ണി മാ​​ത്യൂ​​സ്, ആ​​ൻ​​സി മാ​​ത്യു, ഷി​​ജോ മാ​​ത്യൂ, ജോ​​ബ് മൈ​​ക്കി​​ൾ, വി.​​ജെ.​ ലാ​​ലി, ജോ​​സ് മാ​​ത്യു ആ​​നി​​ത്തോ​​ട്ടം, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ർ, ത​​ങ്ക​​ച്ച​​ൻ പൊ​​ൻ​​മാ​​ങ്ക​​ൽ എ​​ന്നി​​വ​​ർ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.