ഫാ. ​തോ​മ​സ് അ​ല​ക്സാ​ണ്ട​ർ വി​ര​മി​ക്കു​ന്നു
Thursday, May 28, 2020 9:08 PM IST
മു​ഹ​മ്മ: മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ളി​നെ മി​ക​വി​ന്‍റെ പ​ട​വു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ഫാ. ​തോ​മ​സ് അ​ല​ക്സാ​ണ്ട​ർ അ​ധ്യാ​പ​ക​വൃ​ത്തി​യി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു. ഫാ.​ തോ​മ​സ് ഹെ​ഡ്മാ​സ്റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ച ഒ​രു പ​തി​റ്റാ​ണ്ട് കാ​ലം സ്കു​ൾ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സ്റ്റേ​ഡി​യം, ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം, ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ സൈ​ക്കി​ൾ വി​ത​ര​ണം എ​ന്നി​ങ്ങ​നെ​യു​ള്ള പൊ​ൻ തൂ​വ​ലു​ക​ൾ സ്കു​ളി​നെ തേ​ടി​യെ​ത്തി​യ​ത് ഈ ​കാ​ല​യ​ള​വി​ലാ​ണ്. മാ​ന്നാ​നം സെ​ന്‍റ് എ​ഫ്ര​യേ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഹെ​ഡ്മാ​സ്റ്റ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.