ജി​ല്ലാക​ള​ക്ട​ർ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും അ​ന്ധ​കാ​ര​ന​ഴി​യും സ​ന്ദ​ർ​ശി​ച്ചു
Saturday, June 6, 2020 10:22 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ​ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും അ​ന്ധ​കാ​ര​ന​ഴി​യും സ​ന്ദ​ർ​ശി​ച്ചു. മ​ഴ​ക്കാ​ല ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ല​നി​ർ​ഗ​മ​ന സാ​ധ്യ​ത​ക​ൾ കാ​ണാ​നും ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് അ​ദ്ദേ​ഹം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും അ​ന്ധ​കാ​ര​ന​ഴി​യും സ​ന്ദ​ർ​ശി​ച്ച​ത്. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന് ഇ​രു​വ​ശ​വു​മു​ള്ള മ​ണ​ൽ​ത്തി​ട്ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ചോ​ദി​ച്ച​റി​ഞ്ഞു.

വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​ട​ൻ ന​ല്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. മ​ണ്ണി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യും അ​റി​യി​ക്ക​ണം. ജി​ല്ലാ ക​ള​ക്ട​ർ​ക്കൊ​പ്പം ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ കെ ​സ​തീ​ശ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി. ​അ​ബ്ബാ​സ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ന്ധ​കാ​ര​ന​ഴി പൊ​ഴി മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു. അ​ന്ധ​കാ​ര​ന​ഴി സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​മോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, ആ​ർ​ഡി​ഒ എ​സ്. സ​ന്തോ​ഷ്കു​മാ​ർ, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ഡ്വ. റ്റി.​എ​ച്ച്. സ​ലാം, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​മേ​ഷ്, ചേ​ർ​ത്ത​ല ത​ഹ​സി​ൽ​ദാ​ർ ഉ​ഷ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.