പു​ല്ലു​വെ​ട്ട് യ​ന്ത്രം സ്വ​ന്ത​മാ​യൊ​രു​ക്കി യു​വാ​വ്
Tuesday, June 30, 2020 9:42 PM IST
പൂ​ച്ചാ​ക്ക​ൽ: ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു പു​ല്ലു​വെ​ട്ട് യ​ന്ത്രം അ​ത്യാ​വ​ശ്യ​മാ​യ​പ്പോ​ൾ അ​തു സ്വ​ന്ത​മാ​യൊ​രു​ക്കി യു​വാ​വ് മാ​തൃ​ക​യാ​യി. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് ചെ​റേ​ത്ത​റ മാ​മ്മു​വി​ന്‍റെ മ​ക​ൻ സി.​എം. സ​ലാ​ഹു​ദ്ദീ​നാ​ണ് പു​ല്ലു​വെ​ട്ട് യ​ന്ത്രം സ്വ​ന്ത​മാ​യൊ​രു​ക്കി​യ​ത്. പെ​ട്രോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി പു​ല്ലു​വെ​ട്ട് യ​ന്ത്ര​ത്തി​ന് ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ചെ​ല​വു​വ​രു​ന്പോ​ൾ ഇ​തി​ന് ര​ണ്ടാ​യി​രം രൂ​പ മ​തി. പ​ഴ​യ ക​ട്ടിം​ഗ് മെ​ഷീ​നി​ൽ പു​ല്ലു ക​ട്ടിം​ഗ് റാ​ഡ് ഘ​ടി​പ്പി​ച്ച്, ഒ​രി​ഞ്ച് പി​വി​സി പൈ​പ്പ് ഒ​ന്ന​ര മീ​റ്റ​ർ വ​ലി​പ്പ​ത്തി​ൽ മു​റി​ച്ചെ​ടു​ത്ത് ക​ട്ടിം​ഗ് മെ​ഷീ​ൻ ഘ​ടി​പ്പി​ച്ച് അ​തി​ൽ സ്വി​ച്ച് ബോ​ർ​ഡും ഹാ​ൻ​ഡി​ലും പി​ടി​പ്പി​ച്ചാ​ണ് മെ​ഷീ​നൊ​രു​ക്കി​യ​ത്.

അ​ത്യാ​വ​ശ്യം വേ​ഗ​ത്തി​ൽ പു​ല്ലു​വെ​ട്ട് ന​ട​ത്താ​നും ക​ഴി​യു​ന്നു​ണ്ട്. ഇ​ല​ക്‌ട്രീഷ്യ​നും പ്ലം​ബ​റു​മാ​ണ് സ​ലാ​ഹു​ദ്ദീ​ൻ. നാ​ലോ​ളം പു​ല്ലു​വെ​ട്ട് യ​ന്ത്രം സ്വ​ന്ത​മാ​യി വാ​ങ്ങാ​നു​ള്ള അ​ത്ര​യും തു​ക ഇ​തി​ന​കം വാ​ട​ക​യി​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന​തി​ൽ​നി​ന്നു മോ​ച​നം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സ​ലാ​ഹു​ദ്ദീ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. പ​രി​സ​ര​ങ്ങ​ളി​ൽ പാ​ന്പു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക്ലീ​ൻ അ​രൂ​ക്കു​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​റ​ന്പു​ക​ളും റോ​ഡും ആ​ഴ്ച​തോ​റും ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഈ ​യ​ന്ത്രം കി​ട്ടി​യ​തോ​ടെ എ​ളു​പ്പ​മാ​യെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. സു​ബൈ​ർ പ​റ​ഞ്ഞു. ക്ലീ​ൻ അ​രൂ​ക്കു​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് സ​ലാ​ഹു​ദ്ദീ​ൻ.