കേ​ന്ദ്ര​ന​യ​ങ്ങ​ൾ​ക്കെ​തി​രൈ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​ക്ഷോ​ഭം ഇ​ന്ന്
Thursday, July 2, 2020 10:31 PM IST
ആ​ല​പ്പു​ഴ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, തൊ​ഴി​ൽ സ​മ​യം 12 മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ക്കു​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റു തു​ല​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും കേ​ന്ദ്രം പി​ൻ​മാ​റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും സ​മ​രം. ആ​ല​പ്പു​ഴ കൈ​ചൂ​ണ്ടി​യി​ൽ എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സും പി​ച്ചു​അ​യ്യ​ർ ജം​ഗ്ഷ​നി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ. നാ​സ​റും ആ​ല​പ്പു​ഴ ആ​ർ​എം​എ​സി​ന് മു​ന്നി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​മോ​ഹ​ൻ​ദാ​സും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
പാ​തി​ര​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ശി​വ​രാ​ജ​ൻ പ​ങ്കെ​ടു​ക്കും. കൊ​മ്മാ​ടി പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി.​പി. മ​ധു​വും അ​രൂ​രി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ ഉ​ത്ത​മ​നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​ടി​യു​സി, സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, യു​ടി​യു​സി, എ​ഐ​യു​ടി​യു​സി, ടി​യു​സി​സി, എ​സ്ടി​യു, സേ​വ, ടി​യു​സി​ഐ, എ​ച്ച്എം​എ​സ് തു​ട​ങ്ങി​യ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.