പ​രി​സ്ഥി​തി ജൈ​വസം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​യ കാ​ല​ഘ​ട്ട​മെ​ന്ന്
Sunday, July 5, 2020 10:42 PM IST
ആ​ല​പ്പു​ഴ: പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​യ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. പ​രി​സ്ഥി​തി ജൈ​വ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി 26വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​മു​ഖ പ​രി​സ്ഥി​തി ജൈ​വ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നും, വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഫി​റോ​സ് അ​ഹ​മ്മ​ദി​നെ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷാ​നി​മോ​ൾ.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​യ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പോ​കു​ന്ന​ത്. സ്വ​യം സം​ര​ക്ഷി​ക്ക​പ്പെ​ടാ​നും ഭാ​വി​ത​ല​മു​റ​യ്ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​നും ന​മ്മു​ടെ പ​രി​സ്ഥി​തി​യേ​യും, ജൈ​വ വൈ​വി​ധ്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ച്ചേ മ​തി​യാ​വു. അ​ത്ത​ര​ത്തി​ൽ പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നും വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഫി​റോ​സ് അ​ഹ​മ്മ​ദി​ന്‍റെ പ്ര​വ​ർ​ത്ത​നം സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യും, ശ്ലാ​ഘ​നീ​യ​വു​മാ​ണെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പു​ത്ത​ന​ങ്ങാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി, ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്, വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ്, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക്ഷേ​മ​സ​മി​തി തു​ട​ങ്ങി​യ​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​ദ​ര​വ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​ധി​നി​ധീ​ക​രി​ച്ച് അ​ഡ്വ. ഗോ​പ​കു​മാ​ർ, ടോ​മി​ച്ച​ൻ മേ​ത്ത​ശേ​രി​ൽ, ഷെ​ഫീ​ഖ് പാ​ലി​യേ​റ്റീ​വ്, ബെ​ന്നി​ജോ​സ്ഫ്, സ​ലിം കൂ​ര​യി​ൽ, സു​ധീ​ർ മാ​ഹീ​ൻ, ഷെ​റി​ൻ സ​ലിം, തോ​മ​സ് ആ​ന്‍റ​ണി, ജ​ലാ​ൽ വ​ഹാ​ബ്, വി. ​ഭ​ദ്രാ​ക്ഷ​ൻ, ഫൈ​സ​ൽ, ഷാ​ജി മൂ​സ, സു​ധീ​ർ അ​ബ്ദു​ള്ള, സി​നാ​ലു​ദ്ധീ​ൻ, പ്ര​വീ​ണ്‍, അ​ജേ​ഷ്, അ​നീ​സ്, ജി​നേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​മാ​ൽ പൈ​ങ്ങാ​മ​ഠം, ജ​മീ​ല ടീ​ച്ച​ർ, ഉ​നൈ​സ്, ഫി​റോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.