പൂ​ർ​ണ സ​ജ്ജ​മാ​യ ടെ​ലി​ മെ​ഡി​സി​ൻ സം​വി​ധാ​ന​വു​മാ​യി ആ​ര്യാ​ട് ബ്ലോ​ക്ക്
Wednesday, July 8, 2020 10:09 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​മൊ​രു​ക്കി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ട്ര​യ​ൽ റ​ണ്‍ ഈ​യാ​ഴ്ച ആ​രം​ഭി​ക്കും. ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള മാ​രാ​രി​ക്കു​ളം തെ​ക്ക്, മ​ണ്ണ​ഞ്ചേ​രി, മു​ഹ​മ്മ, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള റി​വേ​ഴ്സ് ക്വാ​റന്‍റൈനി​ന്‍റെ ഭാ​ഗ​മാ​യി ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യാ​ണ് ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. 10 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ, 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, മാ​ര​ക രോ​ഗ​മു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ഒ​ന്നി​ല​ധി​കം അ​സു​ഖ​മു​ള്ള​വ​ർ എ​ന്നി​വ​രാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ റി​വേ​ഴ്സ് ക്വാ​റ​ന്‍റൈൻ പ​ട്ടി​ക​യി​ലു​ള്ള​ത്.
ഇ​വ​ർ വീ​ടു​ക​ളി​ൽനി​ന്നും ഇ​റ​ങ്ങാ​തെ​യും മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്ക​മി​ല്ലാ​തെ​യും ക​ഴി​യ​ണം. റി​വേ​ഴ്സ് ക്വാ​റ​ന്‍റൈനി​ലു​ള്ള​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ വീ​ട്ടി​ലി​രു​ന്ന് ത​ന്നെ ഡോ​ക്ട​റെ കാ​ണാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​ണ് ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ. ഇ​തി​നാ​യി വ​ലി​യ തോ​തി​ലു​ള്ള ഡാ​റ്റാ ശേ​ഖ​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 15 ഡോ​ക്ട​ർ​മാ​ർ, ആ​ർ​ദ്ര​മീ ആ​ര്യാ​ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വോ​ള​ന്‍റി​യ​ർ​മാ​ർ, സി ​ഡാ​ക്ക് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​രി​ധി​യി​ലെ 80 വാ​ർ​ഡു​ക​ളി​ലു​മാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ക്വാ​റ​ന്‍റൈ ൻ സ​പ്പോ​ർ​ട്ട് സെ​ന്‍റ​റു​ക​ളാ​ണ് ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്കുവ​ഹി​ക്കു​ക. റി​വേ​ഴ്സ് ക്വാ​റന്‍റൈനി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ഡോ​ക്ട​റെ കാ​ണേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ സ​പ്പോ​ർ​ട്ട് സെ​ന്‍റ​റു​ക​ളെ അ​റി​യി​ക്ക​ണം. സ​പ്പോ​ർ​ട്ട് സെ​ന്‍റ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ദ്ര​മീ ആ​ര്യാ​ട് വോ​ള​ന്‍റി​യ​ർ​മാ​ർ രോ​ഗി​ക​ളു​ടെ വീ​ട്ടി​ലെ​ത്തും.
ഓ​രോ വാ​ർ​ഡി​ലും ര​ണ്ടു വോ​ള​ന്‍റി​യ​ർ​മാ​രെ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. രോ​ഗ വി​വ​ര​ങ്ങ​ൾ ഡോ​ക്ട​റോ​ട് പ​ങ്കു​വ​യ്ക്കാ​നാ​യി മൊ​ബൈ​ൽ ടാ​ബ്‌ലറ്റും ന​ൽ​കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൾ സെ​ന്‍റ​റി​ൽ വി​ളി​ച്ചാ​ൽ വോ​ള​ന്‍റി​യ​ർ​മാ​ർ ടാ​ബു​മാ​യി വീ​ട്ടി​ൽ എ​ത്തും.
രോ​ഗ വി​വ​ര​ങ്ങ​ൾ ടാ​ബി​ലൂ​ടെ ഡോ​ക്ട​ർ​മാ​രോ​ട് പ​റ​യാ​ൻ സാ​ധി​ക്കും. ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ വോ​ള​ന്‍റി​യ​ർ​മാ​ർ ത​ന്നെ വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്യും.
സി ​ഡാ​ക്ക് ത​ന്നെ വി​ക​സി​പ്പി​ച്ച അ​പ്ലി​ക്കേ​ഷ​നാ​ണ് ടെ​ലി മെ​ഡി​സി​നു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ ശേ​ഷം പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചു പ​ദ്ധ​തി സ​ജീ​വ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് കൊ​ണ്ടുപോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ പ​റ​ഞ്ഞു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. സ്നേ​ഹ​ജ​ൻ, ബ്ലോ​ക്ക് ക്ഷേ​മകാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യ​ൻ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ടെ​ലി മെ​ഡി​സി​ൻ ഉ​ൾ​പ്പെ​ടെ ആ​ർ​ദ്ര​മീ ആ​ര്യാ​ട് പ​ദ്ധ​തി​ക്കാ​യി 42 ല​ക്ഷം രൂ​പ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.