തോ​ട്ട​പ്പ​ള്ളി ക​രി​മ​ണ​ൽ ഖ​ന​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ധീ​വ​ര​സ​ഭ
Thursday, July 9, 2020 9:51 PM IST
അ​ന്പ​ല​പ്പു​ഴ: തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് കാ​യം​കു​ളം ഫി​ഷിം​ഗ് ഹാ​ർ​ബ​ർ അ​ട​യ്ക്കു​ക​യും ആ​റാ​ട്ടു​പു​ഴ, പു​റ​ക്കാ​ട് ,അ​ന്പ​ല​പ്പു​ഴ പു​ന്ന​പ്ര​സൗ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രോ​ഗം വ്യാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന​വും ലോ​റി വ​ഴി​യു​ള്ള ക​രി​മ​ണ​ൽ നീ​ക്ക​വും നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ധീ​വ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.
വി​വി​ധ ജി​ല്ല​യി​ൽ നി​ന്നെ​ത്തി​യി​ട്ടു​ള്ള പോ​ലീ​സു​കാ​രേ​യും ലോ​റി​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രേ​യും തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നു പ​റ​ഞ്ഞു വി​ടു​ക​യും ചെ​യ്യ​ണം. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രും രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ന​ട​ത്തു​ന്ന ക​രി​മ​ണ​ൽ ഖ​ന​ന​വും ക​രി​മ​ണ​ൽ നീ​ക്ക​വും നി​ർ​ത്തി​വ​യ്ക്കാ​ത്ത​തു മൂ​ലം കോ​വി​ഡ് വ്യാ​പി​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും സ​ർ​ക്കാ​രു ത​ന്നെ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ധീ​വ​ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
ഖ​ന​നം നി​ർ​ത്തി​വ​ച്ച് തീ​ര​ദേ​ശ മേ​ഖ​ല സം​ര​ക്ഷി​ക്കാ​ൻ ത​യാ​റാ​യാ​ൽ ധീ​വ​ര​സ​ഭ അ​ട​ക്ക​മു​ള​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പെ​ന്ന പോ​ലെ സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.