പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​ന്ധ​ന് സ്നേ​ഹസ​മ്മാ​ന​വു​മാ​യി ഇ​മാം
Saturday, August 1, 2020 10:08 PM IST
എ​ട​ത്വ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​ന്ധ​ന് സ്നേ​ഹസ​മ്മാ​ന​വു​മാ​യി ഇ​മാം എ​ത്തി. സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്താ​ല്‍ സൗ​ഹൃ​ദവേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​റ്റോ​ട് ത​ല​പ്പാ​ല​യി​ല്‍ ജോ​സി​ന് (62) സൗ​ഹൃ​ദവേ​ദി നി​ര്‍​മി​ച്ചു ന​ല്കു​ന്ന സ്വ​പ്ന ഭ​വ​ന​ത്തി​ലേ​ക്കാ​ണ് പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി സ്നേ​ഹ സ​മ്മാ​ന​വു​മാ​യി കെ.​ജെ സ​ലീം സ​ഖാ​ഫി വീ​യ​പു​രം, സി​യാ​ദ് വീ​യ​പു​രം എ​ന്നി​വ​ര്‍ എ​ത്തി​യ​ത്.

ന​ടു റോ​ഡി​ല്‍ വ​ഴി​യ​റി​യാ​തെ നി​ന്ന അ​ന്ധ​നെ തി​രു​വ​ല്ല​യി​ലെ വ​സ്ത്ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി സു​പ്രി​യ ബ​സി​ല്‍ ക​യ​റ്റിവി​ട്ട രം​ഗം ജൂ​ലൈ ആ​ദ്യവാ​ര​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ യിരുന്നു. ഇതറിഞ്ഞാണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യുടെ നേതൃത്വത്തിൽ സൗ​ഹൃ​ദ വേ​ദി സ്റ്റേ​റ്റ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ സി​ബി സാം ​തോ​ട്ട​ത്തി​ല്‍, സു​രേ​ഷ് പി.​ഡി, വി​ന്‍​സ​ന്‍ പൊ​യ്യാ​ലു​മാ​ലി​ല്‍, സു​രേ​ഷ് വാ​സ​വ​ന്‍, പോ​ള്‍ സി. ​വ​ര്‍​ഗീ​സ്, സി​യാ​ദ് മ​ജീ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ത​ല​പ്പാ​ല​യി​ല്‍ ജോ​സി​ന്‍റെ വീ​ട്ടി​ലെത്തി​യ​ത്.

ജോ​സി​ന് 22 വ​ര്‍​ഷ​ം മു​മ്പാ​ണ് ക​ണ്ണി​ന്‍റെ കാ​ഴ്ച​ശ​ക്തി കു​റ​യാ​ന്‍ തു​ട​ങ്ങി​യ​ത്. ര​ണ്ടു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ശ​രി​യാ​യ തു​ട​ര്‍ ചി​കി​ത്സ ന​ട​ത്തു​വാ​ന്‍ ക​ഴി​യാ​ഞ്ഞ​തു​മൂ​ലം 12 വ​ര്‍​ഷ​മാ​യി പൂർണമാ യി കാഴ്ച നഷ്ടപ്പെട്ടു.

തി​രു​വ​ല്ല ന​ഗ​ര​സ​ഭ 2006-ൽ ര​ണ്ടു സെ​ന്‍റ് സ്ഥലം വാ​ങ്ങു​ന്ന​തി​നും വീ​ട് വ​യ്ക്കു​ന്ന​തി​നും 70,000 രൂ​പ ന​ല്കി​യിരു ന്നു. ചോ​ര്‍​ന്നൊ​ലി​ച്ച് ഏ​തു സ​മ​യ​വും താ​ഴെവീ​ഴാ​വു​ന്ന നി​ല​യി​ല്‍ നി​ന്ന വീ​ടി​ന്‍റെ അ​വ​സ്ഥ ക​ണ്ട് ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന 2008 ല്‍ ​ഒ​രു വീ​ട് വാ​ഗ്ദാ​നം ചെ​യ്തു. വീ​ടി​ന്‍റെ നി​ര്‍​മാ​ണത്തിനു തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും 10 വ​ര്‍​ഷ​മാ​യി നി​ര്‍​മാ​ണം പാ​തിവ​ഴി​യി​ലാ​ണ്. സു​ര​ക്ഷി​ത​ത്വ​വും കെ​ട്ടു​റ​പ്പും ഇ​ല്ലാ​ത്ത ഷെ​ഡി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം.

ജോ​സി​ന്‍റെ ഭാ​ര്യ സി​സി​ല്‍ ജോ​സ് ആ​സ്ത്‌മ രോ​ഗി​യാ​ണ്. മു​ടി​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ മൂ​ത്ത​മ​ക​ന്‍റെ ഏ​ക വ​രു​മാ​നമാ​ണ് ഏ​ഴം​ഗ കു​ടും​ബം പു​ല​ര്‍​ത്തു​ന്ന​ത്. 1300 രൂ​പ ക്ഷേ​മ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്നു ണ്ടെ​ങ്കി​ലും മ​രു​ന്നി​നു പോ​ലും തി​ക​യു​ന്നി​ല്ല. ഇ​ള​യ മ​ക​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജോ​സി​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍നി​ന്നും സ​ഹാ​യവുമായി നി​ര​വ​ധി പേ​ര്‍ രം​ഗ​ത്തുവ​ന്ന​ത്. പാ​തി വ​ഴി​യി​ല്‍ നി​ര്‍​മാ​ണം ഉ​പേ​ക്ഷി​ക്ക​പെ​ട്ട വീ​ടി​ന്‍റെ നി​ര്‍​മാ ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞദി​വ​സം പ​ല വ്യ​ക്തി​ക​ള്‍ ഫ്രി​ഡ്ജ്, ഗ്യാ​സ് അ​ടു​പ്പ്, അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ എ​ത്തി​ച്ചു. പെ​രു​ന്നാ​ള്‍​ദി​ന​ത്തി​ല്‍ ഡി​ന്ന​ര്‍ സെ​റ്റ്, ഫാ​നു​ക​ള്‍, ട്യൂ​ബ് ലൈ​റ്റു​ക​ള്‍, എ​ല്‍​ഇ​ഡി ബ​ള്‍​ബു​ക​ള്‍ എ​ന്നി​വ​യു​മാ​യാ​ണ് ഉ​പ​കാ​രി ചാ​രി​റ്റി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ കെ. ​ജെ. സ​ലിം സ​ഖാ​ഫി എ​ത്തി​യ​ത്.