കാ​യം​കു​ള​ത്ത് ഇ​ന്ന​ലെ ര​ണ്ടു​ പേ​ർ​ക്കു കോ​വി​ഡ്
Sunday, August 2, 2020 10:08 PM IST
‌കാ​യം​കു​ളം: സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്കു രോഗം സ്ഥിരീകരിച്ചു. കാ​യം​കു​ളം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഒ​രാ​ൾ​ക്കും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ ഇ​തു​വ​രെ 204 പേ​ർ​ക്കാ​ണ് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ൽ 133 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി. ഇ​പ്പോ​ൾ 71 പേർ ചികിത്സയിലുണ്ട്. ക​ണ്ടെയ്ൻമെന്‍റ് സോ​ണി​ൽനി​ന്നും കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ൾ ഇ​ന്ന​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​ഴി​വാ​ക്കി. ന​ഗ​ര​സ​ഭ​യി​ലെ 4, 7, 9 വാ​ർ​ഡു​ക​ൾ ഒ​ഴി​കെ നി​ല​വി​ൽ ക​ണ്ടെയ്ൻമെന്‍റ് സോ​ണാ​യി​രു​ന്ന 1, 2, 3, 5, 6, 8, 10, 37, 43, 44 എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.