നൂ​റ​നാ​ട് ഐ​ടി​ബി​പി മേ​ഖ​ല​യി​ല്‍ വീ​ണ്ടും അ​തീ​വ ജാ​ഗ്ര​ത
Wednesday, August 5, 2020 10:13 PM IST
ചാ​രും​മൂ​ട്: നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്പി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ണ്ടും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ല്‍ വീ​ണ്ടും അ​തീ​വ ജാ​ഗ്ര​ത​യി​ലാ​യി. പു​റ​ത്തു നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം 35 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ നി​ല​വി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യ മേ​ഖ​ല​യി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ഉ​ള്‍​പ്പെടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ച സേ​നാം​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും രോ​ഗ​മു​ക്തി നേ​ടി​യ​തി​നി​ടെ​യാ​ണ് 35 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച​ത്.
മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡ്യൂ​ട്ടി​യ്ക്കു ശേ​ഷം മ​ട​ങ്ങി​വ​ന്ന ഇ​വ​ര്‍ സ​മീ​പ​ത്തെ സ്കൂ​ളി​ല്‍ ക്വാ​റ ന്‍റൈനി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ നൂ​റ​നാ​ട് പാ​റ്റൂ​ര്‍, ക​ട്ട​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍ററു​ക​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ര്‍​റ്റി​പി​സി​ആ​ര്‍ ടെ​സ്റ്റി​നാ​യി 60 സൈ​നി​ക​രു​ടെ സ്ര​വ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച​ത്. ഇ​വ​രി​ല്‍ 35 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ച​ത്. നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ണ്. ഇ​തി​നി​ട​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വി​നെ തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന അ​ന്തേ​വാ​സി​യു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​മാ​യി. ഇ​ന്ന​ലെ ഒ​രു ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നും രോ​ഗം ഭേ​ദ​മാ​യി.