പൊ​ഴി​മു​ഖം വീ​തി കൂ​ട്ടി​യ​ സ്ഥലങ്ങളിൽ ക​ട​ലേ​റ്റം ശ​ക്തം
Thursday, August 6, 2020 10:03 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ പൊ​ഴി​മു​ഖം വീ​തികൂ​ട്ടി മു​റി​ച്ച​സ്ഥ​ല​ങ്ങ​ളി​ൽ ക​ട​ലേ​റ്റം ശ​ക്തം. മ​ണ​ൽ​ത്തി​ട്ട ഇ​ടി​ഞ്ഞ​തോ​ടെ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​വി​ടെ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​യ​ത്.

വീ​തികൂ​ട്ടി​യ പ്ര​ദേ​ശ​ത്തി​ന​ടു​ത്തു​ള്ള വീ​ടു​ക​ളാ​ണ് ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ശ​ക്ത​മാ​യി തി​ര​യ​ടി​ച്ച് മ​ണ​ൽ​ത്തി​ട്ട ഇ​ടി​ഞ്ഞ​തോ​ടെ സ​മീ​പ​ത്തെ റോ​ഡും ഏ​തു​നി​മി​ഷ​വും ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. പൊ​ഴി വീ​തി കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റി​യ ഭാ​ഗ​ത്താ​ണ് ഇ​പ്പോ​ൾ നാ​ശ​ന​ഷ്ടം വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ഴി​ക്കു സ​മീ​പം നി​ർ​മി​ച്ചി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും അ​പ​ക​ടഭീ​ഷ​ണി​യി​ലാ​ണ്.

അ​തേ​സ​മ​യം തോ​ട്ട​പ്പ​ള്ളി​യി​ലെ മ​ണ​ലെ​ടു​പ്പു നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ​ൽ നീ​ക്കം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​രം വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജ​ന​കീ​യ സ​മ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പൊ​ഴി​മു​ഖ​ത്തു​നി​ന്നു​ള്ള മ​ണ​ലെ​ടു​പ്പ് കെഎം​എംഎ​ൽ നി​ർ​ത്തിവ​ച്ച​ത്. ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ മ​ണ​ൽ നീ​ക്കം പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​മ​രസ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​ഹ്മ​ത്ത് ഹാ​മി​ദ് പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും തു​ട​രെ നി​രോ​ധി​ക്കു​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ടം കോ​വി​ഡ് മേ​ഖ​ല​ക​ളി​ൽ നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ലോ​റിത്തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന മ​ണ​ലെ​ടു​പ്പു തീ​ര​ദേ​ശ​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ടാ​തെ പൊ​ഴിമു​ഖ​ത്ത് 393 മീ​റ്റ​ർ വീ​തി​യി​ൽ വെ​ള്ള​ച്ചാ​ൽ ഉ​ണ്ടാ​ക്കി​യി​ട്ട് 120 മീ​റ്റ​റി​ലൂ​ടെ മാ​ത്ര​മാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​തെ​ന്ന് ക​ണ്‍​വീ​ന​ർ കെ. ​പ്ര​ദീ​പ് പ​റ​ഞ്ഞു.​ഈ വീ​തി​യി​ൽ പൊ​ഴിമു​റി​ച്ച​ത് ക​രി​മ​ണ​ൽ ക​ന്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ക​രി​മ​ണ​ൽ വി​റ്റ വ​ക​യി​ൽ ര​ണ്ടു​കോ​ടി രൂ​പ റോ​യ​ൽ​റ്റി​യാ​യി ല​ഭി​ച്ച​ത് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു​വെ​ന്ന് അ​നി​ൽ ബി. ​ക​ള​ത്തി​ൽ ആ​രോ​പി​ച്ചു. മ​ണ​ൽ ഖ​ന​ന​ത്തി​നു​ള്ള ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​നാ​ണ് ഈ ​തു​ക ചെ​ല​വ​ഴി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​

സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി​യു​ള്ള സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ക​ള​ർ​കോ​ടു മു​ത​ൽ തൃ​ക്കു​ന്ന​പ്പു​ഴ വ​രെ ആ​യി​രം വീ​ടു​ക​ളി​ൽ ഉ​പ​വാ​സം സം​ഘ​ടി​പ്പി​ക്കും.

ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പേ​രു പ​റ​ഞ്ഞ് പു​ന​രാ​രം​ഭി​ച്ച മ​ണ​ലെ​ടു​പ്പിനെ​തിരേ ശ​ക്ത​മാ​യി സ​മ​രം ചെ​യ്യു​ന്ന തീ​ര​ദേ​ശ വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും സ​മ​രസ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​രോ​മ​ൽ, പി.​പി. നി​ജി, ആ​ർ. സ​ജി​മോ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.