ആ​ചാ​ര​പ്പെ​രു​മ​യോ​ടെ അ​ന്പ​ല​പ്പു​ഴ​യി​ൽ ഇ​ല്ലം​നി​റ
Sunday, August 9, 2020 9:35 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ചാ​ര​പ്പെ​രു​മ​യോ​ടെ അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഇ​ല്ലം​നി​റ ച​ട​ങ്ങ് ന​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 5.45 നും 6.15 ​നു​മി​ട​യി​ലാ​യി​രു​ന്നു ച​ട​ങ്ങ്. കാ​ർ​ഷി​ക വി​ള​ക​ളു​ടെ ആ​ദ്യ ഫ​ലം ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങാ​ണി​ത്. നെ​ൽ​ക്ക​തി​ർ, ഇ​ല്ലി, നെ​ല്ലി, പ്ലാ​വി​ൻ ച​മ​ത, ദ​ശ​പു​ഷ്പം എ​ന്നി​വ കൂ​ട്ടി​ക്കെ​ട്ടി കി​ഴ​ക്കേ മ​ണ്ഡ​പ​ത്തി​ൽ വ​ച്ചു.
മേ​ൽ​ശാ​ന്തി എ​സ്. യ​ദു കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യും കീ​ഴ്ശാ​ന്തി​മാ​രും ചേ​ർ​ന്ന് ക​തി​ർ​ക്കെ​ട്ടു​ക​ളു​മാ​യി നാ​ല​ന്പ​ല​ത്തെ വ​ലം​വ​ച്ച് ശ്രീ ​കോ​വി​ലി​നു മു​ന്നി​ലെ മ​ണ്ഡ​പ​ത്തി​ൽ സ​മ​ർ​പ്പി​ച്ചു. ത​ന്ത്രി പു​തു​മ​ന ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി മ​ഹാ​ല​ക്ഷ്മി പൂ​ജ ന​ട​ത്തി ക​തി​ർ​ക്കെ​ട്ട് ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ച്ച ശേ​ഷം ശ്രീ​കോ​വി​ലി​ന്‍റെ​യും ഉ​പ​ദേ​വാ​ല​യ​ങ്ങ​ൾ​ക്കു മു​ന്നി​ലും കെ​ട്ടി​ത്തൂ​ക്കി.​തു​ട​ർ​ന്ന് ഇ​വ ഭ​ക്ത​ർ​ക്ക് പ്ര​സാ​ദ​മാ​യി വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ഇ​ത്ത​വ​ണ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.