ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു
Tuesday, August 11, 2020 10:14 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 11, 12, ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 18, നാ​ല്, കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് നാ​ല്, അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ച്, 19വാ​ർ​ഡു​ക​ൾ എ​ന്നീ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ര​ണ്ട്, പ​ള്ളി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10, 11, ക​ഞ്ഞി​കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ട് എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി., താ​മ​ര​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​റും (ഐ​റ്റി​ബി​പി ക്യാ​ന്പ്, ലെ​പ്ര​സി സാ​നി​റ്റോ​റി​യ​വും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും ഒ​ഴി​കെ ) ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ജി​ല്ല ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

ക​ട​ക്ക​ര​പ്പ​ള്ളി
ക്ല​സ്റ്റ​ർ

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി​യി​ൽ കോ​വി​ഡ് രോ​ഗ വ്യാ​പ​നം തീ​വ്ര​മാ​യ​തി​നെ​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ക്ല​സ്റ്റ​ർ മേ​ഖ​ല​യാ​ക്കി. തീ​ര മേ​ഖ​ല​യി​ലെ രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ന്ന്, 14 വാ​ർ​ഡു​ക​ളി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ഒ​ന്ന്, 13, 14, ഏ​ഴ് വാ​ർ​ഡു​ക​ളി​ലാ​യി 17 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു ദി​വ​സം മു​ന്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 152 ആ​യി. നി​ല​വി​ൽ 800 ഓ​ളം പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യി​രു​ന്നു. ബാ​ക്കി​യു​ള്ള എ​ല്ലാ​വ​രെ​യു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
ക​ട​ക്ക​ര​പ്പ​ള്ളി മാ​ർ​ക്ക​റ്റി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ൾ​പ്പ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന നാ​ലോ​ളം സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. കൊ​ക്കോ​ത​മം​ഗ​ലം വി​ല്ലേ​ജി​ൽ ക​ര​മ​ട​യ്ക്കാ​നെ​ത്തി​യ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ര​ണ്ടു ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ച​യാ​ൾ സ​ന്ദ​ർ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യ്ക്കു കി​ഴ​ക്കു​ള്ള ചാ​യ​ക്ക​ട​യും കെഎസ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ബേ​ക്ക​റി​യും പോ​ലീ​സ് അ​ട​പ്പി​ച്ചു. ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.