കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​നു സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണം
Friday, August 14, 2020 10:09 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച ത​ക​ഴി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് വാ​ഴ​പ്പ​റ​ന്പ് കു​ഞ്ഞു​മോ​ൻ ചാ​ക്കോ​യു​ടെ (44) കു​ടും​ബ​ത്തി​നു സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പ​ച്ച​-ചെ​ക്കി​ടി​ക്കാ​ട് എ​സ്എം​വൈ​എം യു​വ​ദീ​പ്തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ച്ച -ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി വി​കാ​രി ഫാ. ജ​യിം​സ് മാ​ളേക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്.
സ്വ​ന്ത​മാ​യി ഒ​രു വീ​ടു പോ​ലു​മി​ല്ലാ​ത്ത കൂ​ലി​പ്പ​ണി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന യു​വാ​വാ​ണ് പൊ​ടു​ന്ന​നേ മ​ര​ണ​പ്പെ​ട്ട​ത്. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ജോ​സ​ഫ് പാ​റ​ത്താ​നം, യു​വ​ദീ​പ്തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ഞ്ഞു​മോ​ൻ ചാ​ക്കോ​യു​ടെ സം​സ്കാ​രം നാ​ളെ 11ന് ​പ​ച്ച​-ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​ത പ​ള്ളി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ഷേ​ർ​ളി ക​ള​ർ​കോ​ട് ഈ​രാ​ശേരി കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ലി​സ​ബ​ത്ത്, ഫ്രാ​ൻ​സി​സ്, ജോ​സ​ഫ്.