ത​ണ്ണീ​ർ​മു​ക്ക​ത്ത് കോ​വി​ഡ് തു​ട​ച്ചു​നീ​ക്കി​യെ​ന്ന്്
Thursday, September 17, 2020 10:11 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്ക​ത്ത് ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ മു​ഴു​വ​ൻ പേ​രും നെ​ഗ​റ്റീ​വാ​യി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൊ​ബൈ​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ഞ്ചാ​യ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ, ന​വ​ജാ​ത ശി​ശു​വും അ​മ്മ​യും മാ​ര​ക​മാ​യ രോ​ഗ​മുള്ളവ​ർ, പ്ര​തി​രോ​ധശേ​ഷി കു​റ​ഞ്ഞ​വ​ർ, പ​ന്ത്ര​ണ്ട് വ​യ​സി​നു താ​ഴെ​യും അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ, മാ​ന​സി​ക വൈ​ക​ല്യ​മു​ള്ളവ​ർ എന്നി വർക്ക് ഭ​വ​ന​ങ്ങ​ളി​ൽ ത​ന്നെ കോ​വി​ഡ് 19 ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യു​ള്ള ഗൃ​ഹ​ചി​കി​ത്സാ രീ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​യെ ഗൃ​ഹ​ചി​കി​ത്സ​യി​ലൂ​ടെ രോ​ഗ​വി​മു​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്നു​പേ​ർ കൂ​ടി ഗൃ​ഹ​ചി​കി​ത്സാ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി ചി​കി​ത്സ ആ​രം​ഭി​ച്ചു. ദി​വ​സ​വും ഫോ​ണ്‍ മു​ഖേ​നെ​യു​ള്ള അ​ന്വേ​ഷ​ണ​വും ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തോ​ടു കു​ടി​യു​ള​ള ചി​കി​ത്സ​യും ഫി​ങ്ക​ർ പ​ൾ​സ് ഒ​ക്സീ​മീ​റ്റ​ർ അ​ള​വ് റി​പ്പോ​ർ​ട്ടി​ലൂ​ടെ​യു​മാ​ണ് പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള​ള​തെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അന്പി​ളി പ​റ​ഞ്ഞു.

ഇ​തി​നാ​യി 50 ഫി​ങ്ക​ർ പ​ൾ​സ് ഓ​ക്സീ​മീ​റ്റ​ർ കൂ​ടി വാ​ങ്ങു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അം​ഗീ​കാ​രം ന​ൽ​കി. രോ​ഗി​യു​മാ​യി ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ന​ട​ത്തു​ന്പോ​ൾ രോ​ഗി​യു​ടെ പൂ​ർ​ണ​സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി കൈ​മാ​റു​ന്ന വി​വ​ര​ങ്ങ​ൾ മെ​ഡി​ക്ക​ൽ ടീം ​ക്രോ​ഡീ​ക​രി​ച്ച് ജി​ല്ലാ​ത​ല​ത്തി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​ണ് പ്ര​വ​ർ​ത്ത​നരീ​തി.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ​രോ​ഗി​യി​ൽ ന​ട​ത്തി​യ ചി​കി​ത്സ വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ത​യാ​റാ​യി​ട്ടു​ള​ള​വ​രു​ടെ വീ​ടു​ക​ളി​ൽ ചി​കി​ത്സ ഒ​രു​ക്കു​ന്ന സം​വി​ധാ​ന​ത്തി​നു തു​ട​ക്ക​മാ​യ​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് പ​റ​ഞ്ഞു.