നാ​ലു​ച​ക്രവാ​ഹ​ന വി​ത​ര​ണം
Friday, September 18, 2020 10:34 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മോ​ട്ടോ​ർ ഘ​ടി​പ്പി​ക്കാ​ത്ത നാ​ലു​ച​ക്ര വാ​ഹ​നം വി​ത​ര​ണം ചെ​യ്തു. 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ ന​ൽ​കി​യ​ത്. അ​ന്പ​തി​നാ​യി​രം രൂ​പ മ​തി​പ്പു​വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ൾ മൂ​ന്നു ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ന​ൽ​കു​ന്ന​ത്. എ​ട്ടാം​വാ​ർ​ഡ് ആ​മ​യി​ട തോ​പ്പി​ൽ കോ​ള​നി​യി​ൽ പു​രു​ഷ​ന് ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ര​തീ​ഷ്, അം​ഗ​ങ്ങ​ളാ​യ ര​തി​യ​മ്മ, മാ​യ, സെ​ക്ര​ട്ട​റി ഹ​രി​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. വി​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​ഞ്ച​കൃ​ഷി: അ​വ​കാ​ശ ലേ​ലം 23ന്

​ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ മു​ട്ടാ​ർ വി​ല്ലേ​ജി​ൽ ചേ​രി​ക്ക​ല​കം പാ​ട​ശേ​ഖ​ര​ത്തി​ൽ സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള നി​ല​ത്തി​ൽ 1196 ആ​ണ്ടി​ലെ പു​ഞ്ചകൃ​ഷി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ലേ​ലം 23ന് ​ന​ട​ത്തും. ബ്ലോ​ക്ക് ന​ന്പ​ർ 34ൽ ​റീ​സ​ർ​വേ ന​ന്പ​ർ (പ​ഴ​യ സ​ർ​വേ​ന​ന്പ​ർ 400/1, 400/2, 385/1, 385/2)ൽ 2.08.35 ​ഹെ​ക്ട​ർ നി​ല​ത്തും, ബ്ലോ​ക്ക് ന​ന്പ​ർ 34ൽ 422/1 ​ൽ 1.09.75 ഹെ​ക്ട​ർ നി​ല​ത്തും, ബ്ലോ​ക്ക് ന​ന്പ​ർ 34ൽ 443/5, 00.98.40 ​ഹെ​ക്ട​ർ നി​ല​ത്തും, പു​ഞ്ച​കൃ​ഷി ഇ​റ​ക്കു​ന്ന​തി​നു​ള്ള ലേ​ല​മാ​ണ് 23ന് 11ന് മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ൽ ന​ട​ക്കു​ക. ഫോ​ണ്‍: 0477 2702221.