ഫോ​ട്ടോ ഗാ​ല​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 23, 2020 10:20 PM IST
മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ണാ​ട്ടു​ക​ര ച​രി​ത്ര പൈ​തൃ​ക കാ​ർ​ഷി​ക മ്യൂ​സി​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മിച്ച നാ​ൾ​വ​ഴി​ക​ളി​ലൂ​ടെ എ​ന്ന ഫോ​ട്ടോ ഗാല​റി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് കെ.​ ര​ഘു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​വ​ന്ന വി​വി​ധ മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടേ​യും ഫോ​ട്ടോ​ക​ളാ​ണ് ഗാ​ല​റി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ര​ഘു​നാ​ഥ്, എ​സ്. ശ്രീ​ജി​ത്ത്, ദീ​പ ജ​യാ​ന​ന്ദ​ൻ, ഡോ. ​റ്റി.​എ. സു​ധാ​ക​ര​കു​റു​പ്പ്, സു​രേ​ഷ്കു​മാ​ർ കു​ളി​ക്ക​ൽ, സ​ര​സു സാ​റാ ​മാ​ത്യു, പി.​ബി. സൂ​ര​ജ്, സു​ജാ സോ​മ​ൻ​പി​ള്ള, സെ​ക്ര​ട്ട​റി ജ്യോ​തി ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.