നെ​ല്ലി​ശേ​രി മൂ​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത്തു​വി​ത​ച്ചു
Wednesday, September 23, 2020 10:22 PM IST
പൂ​ച്ചാ​ക്ക​ൽ: ഉ​ള​വ​യ്പി​ലെ നെ​ല്ലി​ശേ​രി മൂ​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത്തു​വി​ത​ച്ചു. ക​ടു​ത്ത മ​ഴ​ക്കെ​ടു​തി​യി​ലും കോ​വി​ഡി​ലും പ്ര​തി​സ​ന്ധി​യി​ലാ​യ ഉ​ള​വ​യ്പി​ലെ നെ​ൽ​കൃ​ഷി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഒ​രുപ​റ്റം ക​ർ​ഷ​ക​ർ പാ​ട​ത്തേ​ക്കി​റ​ങ്ങി​യ​ത്.
പു​റം​ബ​ണ്ടും നീ​ർ​ച്ചാ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി പ​ല​പ്പോ​ഴും ന​ഷ്ട​ത്തി​ലാ​കു​ന്ന​തും പ​തി​വാ​ണ്. എ​ന്നി​രു​ന്നാ​ലും ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് പാ​ട​ത്തി​റ​ങ്ങി​യ​ത്. അ​ഡാ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെയാണ് കൃ​ഷി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തം​ഗം വി​മ​ൽ ര​വീ​ന്ദ്ര​ൻ വി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി​കൊ​ണ്ട് ഈ ​പാ​ട​ശേ​ഖ​ര​ത്തെ അ​ഡാ​ക്ക് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ക​ർ​ഷ​ക​ർ​ക്കു ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് പാ​ട​ശേ​ഖ​രസ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പൊ​ക്കാ​ളി നി​ല​ങ്ങ​ളി​ലെ സം​യോ​ജി​ത മ​ത്സ്യ നെ​ൽ​കൃ​ഷി എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. അ​ഡാ​ക്ക് മു​ഖേ​ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ നാ​ഷ​ണ​ൽ അ​ഡാ​പ്റ്റേ​ഷ​ൻ ഫ​ണ്ട് ഫോ​ർ ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കിവ​രു​ന്ന​ത്. അ​ഡാ​ക്ക് (ജ​ല​കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി) പ​ദ്ധ​തി​യി​ലൂ​ടെ പാ​ട​ശേ​ഖ​ര​ത്തി​നു പു​തി​യ പു​റം​ബ​ണ്ടും നീ​ർ​ച്ചാ​ലു​ക​ളും ഒ​രു​ക്കി അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​വ​ണ നെ​ൽ​കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക് ചെ​ല​വു​വ​രു​ന്ന തു​ക​യു​ടെ 80 ശ​ത​മാ​ന​മാ​ണ് സ​ബ്സി​ഡി​യാ​യി​ട്ട് ല​ഭി​ക്കു​ന്ന​ത്.

തൈ​ക്കാ​ട്ടു​ശേരി വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ വി​ജ​യ​മ്മ ലാ​ലു, അ​ഡാ​ക്ക് പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നെ​സി​യ ന​സ​റു​ദ്ധീ​ൻ, നെ​ല്ലി​ശേ​രി മൂ​വേ​ലി പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി കെ.​എം. മ​നോ​ജ്, പ്ര​സി​ഡ​ന്‍റ് ഒൗ​സേ​ഫ് കു​രി​ശു​ങ്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പൊ​ന്നാ​ക്കേ​രി, സു​കു​മാ​ര കൈ​മ​ൾ, ബെ​ന്നി പാ​ങ്ങി​യി​ൽ, ഷ​ണ്‍​മു​ഖ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. നെ​ല്ലി​ശേ​രി-​മൂ​വേ​ലി പാ​ട​ശേ​ഖ​ര​സ​മി​തി​യി​ൽനി​ന്നും പാ​ട്ട​ത്തി​നെടു​ത്ത നി​ലം 10 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് ര​ണ്ടു​യൂ​ണി​റ്റു​ക​ളി​ലാ​യി 30ഏ​ക്കറാ​ണ് വി​ത്തു​വി​ത​യ്ക്കാ​യി ഒ​രു​ക്കി​യ​ത്.