ഉ​ത്സ​വ​മാ​യി നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ്
Sunday, September 27, 2020 10:28 PM IST
ചേ​ർ​ത്ത​ല: നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് നാ​ടി​ന് ഉ​ത്സ​വ​മാ​യി. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലും, രാ​സ​വ​ളം ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ​യും ചെ​യ്ത നെ​ൽ​കൃ​ഷി​യാ​ണ് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ​ത്. ക​ര​പ്പു​റം കാ​ർ​ഷി​ക സ​മി​തി​യു​ടെ​യും, ക​രു​വാ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ നെ​ൽ​കൃ​ഷി നാ​ലേ​ക്ക​ർ പാ​ട​ത്ത് ഒ​ന്പ​തു​മാ​സം കൊ​ണ്ടാ​ണ് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ​ത്. മു​പ്പ​തു​വ​ർ​ഷ​ത്തോ​ളം ത​രി​ശു​കി​ട​ന്ന പാ​ട​ത്ത് വി​ത്ത് വി​ത​യും, കൊ​യ്ത്തും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു.
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ​യും കൃ​ഷി ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മു​ണ്ട​ക​ൻ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഇ.​കെ. ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.