മോ​ഷ​ണ​ക്ക​ഥ വ്യാ​ജം; ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്
Thursday, October 1, 2020 10:25 PM IST
ചെ​ങ്ങ​ന്നൂ​ർ:​ കാ​ര​യ്ക്കാ​ട് പ​ണി​ക്കേ​ഴ്സ് ഗ്രാ​നേ​റ്റ്സി​ലെ പ​ഞ്ച​ലോ​ഹ​ത്തി​ൽ തീ​ർ​ത്ത അ​യ്യ​പ്പ വി​ഗ്ര​ഹ മോ​ഷ​ണ​ക്ക​ഥ അ​ക്ര​മി​ക​ളെ കു​ടു​ക്കാ​നു​ള്ള നി​ർ​മാണ​ശാ​ല ഉ​ട​മ​ക​ളു​ടെ ഗൂ​ഢപ​ദ്ധ​തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തിനു പി​ന്നാ​ലെ ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​രാ​തി​ക്കാ​ര​നാ​യി​രു​ന്ന ഗ്രാ​നൈ​റ്റ്സ് ഉ​ട​മ മ​ഹേ​ഷ് പ​ണി​ക്ക​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. തെ​റ്റാ​യ​മൊ​ഴി​ക​ൾ ന​ൽ​കി അ​ന്വേ​ഷ​ണ​ത്തെ വ​ഴി​തെ​റ്റി​ക്കു​ക, തെ​റ്റാ​യ മൊ​ഴി​ന​ൽ​കി ന​ട​പ​ടി എ​ടു​പ്പി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ ചുമത്തിയാണ് കേ​സ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മോ​ഷ​ണം പോ​യെ​ന്നു പ​രാ​തി​പ്പെ​ട്ട പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം സ​മീ​പ​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​നാ​ലി​നോ​ട് ചേ​ർ​ന്ന കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഉ​ട​മ​ക​ൾ​ ന​ട​ത്തി​യ ര​ഹ​സ്യ പ​ദ്ധ​തി​യു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്.