ത​ല​വ​ടി​യെ വി​റ​പ്പി​ച്ച മോ​ഷ്ടാ​വ് അറസ്റ്റിൽ
Friday, October 23, 2020 10:08 PM IST
എ​ട​ത്വാ: മോ​ഷ​ണപ​ര​ന്പ​ര​യി​ലൂ​ടെ ത​ല​വ​ടി​യെ വി​റ​പ്പി​ച്ച മോ​ഷ്ടാ​വി​നെ എ​ട​ത്വ പോ​ലീ​സ് പി​ടി​കൂ​ടി. ത​ല​വ​ടി കാ​രി​ക്കു​ഴി വാ​ഴ​യി​ൽ വീ​ട്ടി​ൽ മാ​ത്തു​ക്കു​ട്ടി മ​ത്താ​യി​യെ (വാ​വ​ച്ച​ൻ-48) യാണ് എ​ട​ത്വ പോ​ലീ​സ് വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് പി​ടി​കൂ​ടി​യ​ത്. ത​ല​വ​ടി, എ​ട​ത്വ മേ​ഖ​ല​യി​ൽ മോ​ഷ​ണം ന​ട​ന്ന​തോ​ടെ വാ​വ​ച്ച​ൻ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നി​ര​വ​ധി പ​ത്തുരൂ​പ നോ​ട്ടു​ക​ളും ചി​ല്ല​റ നാ​ണ​യ​ങ്ങ​ളും ക​ണ്ട​തോ​ടെ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് വാ​വ​ച്ച​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ വാ​വ​ച്ച​നെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​യെ അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ എ​ത്തി​ച്ച് റി​മാ​ന്‍ഡ് ചെ​യ്തു. സി​ഐ ദ്വി​ജേ​ഷ്, എ​സ്ഐ​മാ​രാ​യ വി​ജ​യ​കു​മാ​ർ, ശ്യാം, ​സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ഗോ​പ​ൻ, സ​ജി ച​ന്ദ്ര​ൻ, സി​പി​ഒ​മാ​രാ​യ വി​ജി​ത്ത്, സ​നീ​ഷ് ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ന്വേഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.