സംഭരണം: സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പറേ​ഷ​ൻ അ​ഭി​കാ​മ്യമെന്ന്
Monday, October 26, 2020 10:46 PM IST
ആലപ്പുഴ: നെ​ല്ലുസം​ഭ​ര​ണം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പറേ​ഷ​ൻ വ​ഴി തു​ട​രു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഭ​ര​ണചു​മ​ത​ല വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് നെ​ല്ലു​വി​ല ന​ൽ​കാ​ൻ മ​തി​യാ​യ ധ​ന​മോ, ഗോ​ഡൗ​ണ്‍ സൗ​ക​ര്യ​ങ്ങ​ളോ, ജീ​വ​ന​ക്കാ​രോ ഇ​ല്ല. ഇ​ത് സം​ഭ​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​വും മ​ന​ഃക്ലേ​ശ​വും സൃ​ഷ്ടി​ക്കും. മ​തി​യാ​യ മുന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ സ​ർ​ക്കാ​ർ കൈ​ക്കൊണ്ട തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും പി.​ജെ. കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.