ചി​കി​ത്സാസ​ഹാ​യം തേ​ടു​ന്നു
Wednesday, October 28, 2020 10:51 PM IST
അ​ന്പ​ല​പ്പു​ഴ: ഇ​രു വൃ​ക്ക​യും ത​ക​രാ​റി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ ചി​കി​ത്സ​യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ ക​രു​ണ തേ​ടു​ന്നു. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് നീ​ർ​ക്കു​ന്നം ഒ​റ്റ​ത്തെ​ങ്ങി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ഷ്റ​ഫാ(53)​ണ് ക​രു​ണ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ത​ടി വ്യാ​പാ​ര​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്. ആ​റു​വ​ർ​ഷം മു​ന്പാ​ണ് ഇ​രു​വൃ​ക്ക​യും ത​ക​രാ​റി​ലാ​യ​ത്. ഇ​തുവ​രെ ചി​കി​ത്സ​യ്ക്കാ​യി മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞു. സു​മ​ന​സു​ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യു​മൊ​ക്കെ സ​ഹാ​യം കൊ​ണ്ടാ​ണ് ഇ​ത്ര​യും നാ​ൾ ചി​കി​ത്സ ന​ട​ന്ന​ത്. ഇ​പ്പോ​ൾ സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നുദി​വ​സം ഡ​യാ​ലി​സി​സ് ചെ​യ്യ​ണം. ഒ​രു ഡ​യാ​ലി​സി​സി​ന് യാ​ത്രാ​ച്ചെ​ല​വു​ൾ​പ്പെ​ടെ 1500 രൂ​പ​യാ​കും.

അ​ടി​യ​ന്ത​ര​മാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്ക് 10 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വും വ​രും. ഭാ​ര്യ സി​നി വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും വൃ​ക്ക മ​റ്റൊ​രു ഗ്രൂ​പ്പാ​യ​തി​നാ​ൽ ഇ​ത് ന​ട​ന്നി​ല്ല. സി​നി​യു​ടെ​യും ഏ​ക മ​ക​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യാ​യ ഹ​ഫ്സ​യു​ടെ​യും ഏ​ക കൈ​ത്താ​ങ്ങാ​ണ് അ​ഷ്റ​ഫ്. ഒ ​പോ​സി​റ്റീ​വാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ്രൂ​പ്പ്. സു​മ​ന​സു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​കു​ടും​ബം. അ​ക്കൗ​ണ്ട് ന​ന്പ​ർ അ​ന്പ​ല​പ്പു​ഴ എ​സ്ബി​ഐ ശാ​ഖ. 38330340202. ഐ​എ​ഫ്എ​സ്്സി കോ​ഡ് എ​സ്ബി​ഐ​എ​ൻ 0070475. ഫോ​ണ്‍: 7306142852.