കോ​വി​ഡ്: ജി​ല്ല​യി​ൽ ട്ര​യാ​ജ്് സം​വി​ധാ​നം ഒ​രു​ക്കി
Wednesday, October 28, 2020 10:51 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട ച​ികി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ട്ര​യാ​ജ് സം​വി​ധാ​നം ഒ​രു​ക്കി.
കോ​വി​ഡ് രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​നു​വാ​ദ​ത്തോ​ടെ ഇ​വി​ടെ എ​ത്തി​ച്ച് രോ​ഗല​ക്ഷ​ണ​വും തീ​വ്ര​ത​യും അ​നു​സ​രി​ച്ച് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​താ​ണ് ട്ര​യാ​ജ്. രോ​ഗല​ക്ഷ​ണ​മ​നു​സ​രി​ച്ച് എ, ​ബി, സി ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി, ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി, ചെ​ങ്ങ​ന്നൂ​ർ സെ​ഞ്ച്വറി ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ട്ര​യാ​ജ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ എട്ടുമു​ത​ൽ രാ​ത്രി എട്ടുവ​രേ​യും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ 24 മ​ണി​ക്കൂ​റും ട്ര​യാ​ജ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കും.

രോ​ഗി​ക​ൾ​ക്കു പു​റ​മേ ക്വാ​റന്‍റൈനി​ലി​രി​ക്കു​ന്ന​വ​ർ, പ്രൈ​മ​റി കോ​ണ്ടാ​ക്ടു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ ട്ര​യാ​ജ് ഒപി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സ്പെ​ഷലി​സ്റ്റ് ഉ​ൾ​പ്പെടെ നാ​ലു ഡോ​ക്ട​ർ​മാ​രെ​യാ​ണ് ട്ര​യാ​ജി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.