ഹ​രി​പ്പാ​ട് മ​ത്സ്യമാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, November 26, 2020 10:39 PM IST
കൊ​​​ച്ചി: മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണബോ​​​ര്‍​ഡി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഹ​​​രി​​​പ്പാ​​​ട് ആ​​​ര്‍.​​​കെ. ജം​​​ഗ്ഷ​​​നി​​​ലു​​​ള്ള സ്വ​​​കാ​​​ര്യവ്യ​​​ക്തി​​​യു​​​ടെ മ​​​ത്സ്യ​​മാ​​​ര്‍​ക്ക​​​റ്റ് പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഹ​​​രി​​​പ്പാ​​​ട് ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് നി​​​ര്‍ദേ​​​ശം ന​​​ല്‍​കി. മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തും വ​​​രെ പ്ര​​​വ​​​ര്‍​ത്ത​​​നം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. വാ​​​യു, ജ​​​ലം മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ത്സ്യ​​​മാ​​​ര്‍​ക്ക​​​റ്റ് അ​​​ട​​​ച്ചു പൂ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​രി​​​പ്പാ​​​ട് വെ​​​ട്ടു​​​വേ​​​ന്നി സ്വ​​​ദേ​​​ശി സ​​​ന്തോ​​​ഷ് ഉ​​​മ്മ​​​ന്‍ സാ​​​മു​​​വ​​​ല്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ശ​​​ല്യ​​​വും ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ജൂ​​​ണ്‍ 17ന് ​​​ന​​​ഗ​​​ര​​​സ​​​ഭ മ​​​ത്സ്യ​​​മാ​​​ര്‍​ക്ക​​​റ്റ് ഉ​​​ട​​​മ ഹാ​​​റൂ​​​ണി​​​ന് ക​​​ത്തു ന​​​ല്‍​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​തു​​​വ​​​രെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്നാ​​​ണ് മ​​​ലി​​​നീ​​​ക​​​ര​​​ണം ത​​​ട​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും വ​​​രെ സ്ഥാ​​​പ​​​നം പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.