ബൈ​ക്കും സൈ​ക്കി​ളും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്ക്
Tuesday, December 1, 2020 10:20 PM IST
ഹ​രി​പ്പാ​ട്: ബൈ​ക്കും സൈ​ക്കി​ളും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ കാ​രി​ച്ചാ​ൽ സ്വ​ദേ​ശി ആ​ശാ​രി​പ​റ​ന്പി​ൽ ര​വി (65), ബൈ​ക്ക് യാ​ത്രി​ക​നാ​യ പ​തി​യാ​ങ്ക​ര​ വാ​ട​ചി​റ​യി​ൽ അ​ബ്ദു​ൾ റ​ഷീ​ദ് (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഹ​രി​പ്പാ​ട് വീ​യ​പു​രം റോ​ഡി​ൽ കാ​രി​ച്ചാ​ൽ കൈ​പ്പ​ള്ളി​മു​ക്കി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ര​വി​യെ എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​ർ ആം​ബു​ല​ൻ​സി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.