ഒ​രു കോ​ടി​യു​ടെ ത​ട്ടി​പ്പ് : സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​നത്തിന്‍റെ ശാ​ഖാ മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ
Monday, January 18, 2021 11:39 PM IST
പാ​​ലാ: സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ട് സ്ഥാ​​പ​​ന​​ത്തി​​ന്‍റെ പാ​​ലാ ശാ​​ഖ​​യി​​ൽ ഒ​​രു കോ​​ടി​​യി​​ല​​ധി​​കം രൂ​​പ ത​​ട്ടി​​ച്ച കേ​​സി​​ൽ ശാ​​ഖാ മാ​​നേ​​ജ​​ർ അ​​റ​​സ്റ്റി​​ലാ​​യി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ്വ​​ദേ​​ശി വ​​ലി​​യ​​പ​​റ​​ന്പി​​ൽ അ​​രു​​ണ്‍ സെ​​ബാ​​സ്റ്റ്യ​​നെ (30)യാ​​ണ് പാ​​ലാ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ​​ത്തോ​​ളം ബ്രാ​​ഞ്ചു​​ക​​ളു​​ടെ സോ​​ണ​​ൽ ഹെ​​ഡ് കൂ​​ടി​​യാ​​യി​​രു​​ന്നു അ​​രു​​ൺ.
സ്വ​​ർ​​ണ​​പ്പ​​ണ​​യ​​ത്തി​​ൻ​​മേ​​ലാ​​ണ് നാ​​ളു​​ക​​ൾ നീ​​ണ്ട വ​​ൻ സാ​​ന്പ​​ത്തി​​ക ത​​ട്ടി​​പ്പ് അ​​ര​​ങ്ങേ​​റി​​യ​​ത്. ശാ​​ഖ​​യി​​ലെ ര​​ണ്ടു ജീ​​വ​​ന​​ക്കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് അ​​രു​​ണ്‍ തി​​രി​​മ​​റി ന​​ട​​ത്തി​​യ​​ത്. ഇ​​വ​​ർ​​ക്കെ​​തി​​രെ​​യും കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. കോ​​വി​​ഡ് ലോ​​ക്ക് ഡൗ​​ണ്‍ കാ​​ല​​ത്ത് സ്ഥാ​​പ​​ന​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​ക​​ൾ അ​​ധി​​കം ഇ​​ല്ലാ​​തി​​രു​​ന്ന​​ത് മു​​ത​​ലെ​​ടു​​ത്താ​​യി​​രു​​ന്നു ത​​ട്ടി​​പ്പ്.
സ്വ​​ർ​​ണം പ​​ണ​​യം വ​​യ്ക്കാ​​നെ​​ത്തു​​ന്ന​​വ​​ർ​​ക്ക് കൃ​​ത്യ​​മാ​​യി തു​​ക ന​​ൽ​​കി​​യ​​ശേ​​ഷം, ല​​ഭി​​ച്ച സ്വ​​ർ​​ണ​​ത്തി​​ന്‍റെ അ​​ള​​വ് കൂ​​ട്ടി​​ക്കാ​​ണി​​ച്ച് അ​​തി​​നു​​ള്ള തു​​ക എ​​ഴു​​തി​​യെ​​ടു​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ത​​ട്ടി​​പ്പ് രീ​​തി. സ്വ​​ർ​​ണം പൊ​​തി​​യു​​ന്ന ക​​വ​​റു​​ക​​ളു​​ടെ എ​​ണ്ണം ​​കൂ​​ട്ടി​​യും അ​​ള​​വ് കൂ​​ട്ടി​​ക്കാ​​ണി​​ച്ചി​​രു​​ന്നു. ഇ​​ട​​പാ​​ടു​​കാ​​ർ ന​​ൽ​​കു​​ന്ന ഐ​​ഡി കാ​​ർ​​ഡു​​പ​​യോ​​ഗി​​ച്ച് പു​​തി​​യ പ​​ണ​​യ​​വും എ​​ടു​​ത്ത​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ ന​​ട​​ത്തി​​യ ഓ​​ഡി​​റ്റിം​​ഗി​​ലാ​​ണ് പാ​​ക​​പ്പി​​ഴ​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ വി​​ശ​​ദ​​മാ​​യ ഓ​​ഡി​​റ്റിം​​ഗി​​ൽ ഒ​​രു​​കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യു​​ടെ തി​​രി​​മ​​റി ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്ന് അ​​ധി​​കൃ​​ത​​ർ പാ​​ലാ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.
ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഒ​​ളി​​വി​​ൽ​​പ്പോ​​യ അ​​രു​​ണി​​നെ പാ​​ലാ ഡി​​വൈ​​എ​​സ്പി​​ക്കു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പാ​​ലാ ഡി​​വൈ​​എ​​സ്പി സാ​​ജു വ​​ർ​​ഗീ​​സ്, സി​​ഐ അ​​നൂ​​പ് ജോ​​സ്, എ​​സ്ഐ തോ​​മ​​സ്, എ​​എ​​സ്ഐ ഷാ​​ജി, സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ രാ​​ജേ​​ഷ്, സി​​പി​​ഒ​​മാ​​രാ​​യ ഗോ​​പ​​കു​​മാ​​ർ, ജോ​​ജി എ​​ന്നി​​വ​​ർ കേ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.