വൈക്കം-വെച്ചൂർ റോഡ്! അറ്റകുറ്റപ്പണി വൈകുന്നതിൽ കുഴികളടച്ച് പ്രതിഷേധം
Monday, November 29, 2021 11:47 PM IST
വൈ​​ക്കം: വ​​ൻ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ട് ഗ​​താ​​ഗ​​തം ദുഃ​സ​​ഹ​​മാ​​യ വൈ​​ക്കം - വെ​​ച്ചൂ​​ർ റോ​​ഡ് ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്കു​​ന്ന​​തി​​ന് അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​ഴി​​ക​​ൾ പാ​​റ​​പ്പൊ​​ടി​​യും ക​​ല്ലു​​ക​​ളും നി​​റ​​ച്ച് അ​​ട​​ച്ചു.

റോ​​ഡ് അ​​റ്റ​​കു​​റ്റ​പ്പ​​ണി ന​​ട​​ത്തു​​ന്ന​​തി​​ന് കി​​ഫ്ബി​​യി​​ൽ​നി​​ന്ന് 23 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ച് ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞെ​​ങ്കി​​ലും തു​​ട​​ർ​ന​​ട​​പ​​ടി​​ക​​ൾ ഇ​​ഴ​​യു​​ക​​യാ​​ണ്. റോ​​ഡി​​ലെ കു​​ഴി​​ക​​ളി​​ൽ അ​​ക​​പ്പെ​​ട്ട ഇ​​രു​​ച​​ക്ര വാ​​ഹ​​ന യാ​​ത്ര​​ക്കാ​​ർ വീ​​ണ് ഗു​​രു​​ത​​ര പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും വാ​​ഹ​​ന​​ങ്ങ​​ൾ കേ​​ടാ​​കു​​ക​​യും ചെ​​യ്യു​​ന്ന​​ത് പ​​തി​​വാ​​കു​​ക​​യാ​​ണ്. കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നൂ​​റു ക​​ണ​​ക്കി​​നു വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കു​​ന്ന റോ​​ഡി​​ന്‍റെ ദു​​ര​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു പ​​ഞ്ചാ​​യ​​ത്ത് സ​​മ​​ര​​സ​​മി​​തി​​യും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളും സ​​മ​​ര​​ങ്ങ​​ൾ ന​​ട​​ത്തി​​യെ​​ങ്കി​​ലും അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ സ​​മി​​തി കു​​ഴി​​യ​​ട​​ക്കു​​ന്ന​​തി​​നു മു​​ന്നി​​ട്ടി​​റ​​ങ്ങി​​യ​​ത്.

ഇ​​ന്ന​ലെ ഇ​​ട​​യാ​​ഴം ജം​​ഗ്ഷ​​നി​​ലെ പെ​​ട്രോ​​ൾ പ​​ന്പി​​നു മു​​ന്നി​​ലെ ര​​ണ്ടു​ വ​​ൻ കു​​ഴി​​ക​​ൾ പാ​​റ​​പ്പൊ​​ടി ഉ​​പ​​യോ​​ഗി​​ച്ചു അ​​ട​​ച്ചു ഗ​​താ​​ഗ​​തം സു​​ര​​ക്ഷി​​ത​​മാ​​ക്കി. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ആ​​ർ. ഷൈ​​ല കു​​മാ​​റി​​നൊ​​പ്പം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ൻ​​സി ജോ​​സ​​ഫ്, സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ പി.​​കെ. മ​​ണി​​ലാ​​ൽ, സോ​​ജി ജോ​​ർ​​ജ്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ബി​​ന്ദു രാ​​ജു, ആ​​ൻ​​സി ത​​ങ്ക​​പ്പ​​ച്ച​​ൻ, സ്വ​​പ്ന മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.