വ​​ല്ല​​കം തോ​​ട്ടി​​ൽ ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​ള്ളു​ന്നു; പ്ര​​ദേ​​ശ​വാ​​സി​​ക​​ൾ ദു​​രി​​ത​​ത്തി​ൽ
Tuesday, May 17, 2022 12:33 AM IST
ഉ​​ദ​​യ​​നാ​​പു​​രം: ഉ​​ദ​​യ​​നാ​​പു​​ര​​ത്തെ വ​​ല്ല​​കം തോ​​ട്ടി​​ൽ ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് പ്ര​​ദേ​​ശ​വാ​​സി​​ക​​ളു​​ടെ ജീ​​വി​​തം ദു​​രി​​ത​​ത്തി​​ലാ​​ക്കു​​ന്നു. ക​​ക്കൂ​​സ് മാ​​ലി​​ന്യ​​ത്തി​​ന്‍റെ രൂ​​ക്ഷ​​മാ​​യ ദു​​ർ​​ഗ​​ന്ധ​​ത്താ​​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും റോ​​ഡി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന​​വ​​രും മൂ​​ക്കു​​പൊ​​ത്തു​​ക​​യാ​​ണ്. രാ​​ത്രി​​യു​​ടെ മ​​റ​​വി​​ൽ ടാ​​ങ്ക​​ർ ലോ​​റി​​ക​​ളി​​ലാ​​ണ് മാ​​ലി​​ന്യ​​മെ​​ത്തി​​ച്ച് ജ​​ലാ​​ശ​​യ​​ത്തി​​ലേ​​ക്ക് ത​​ള്ളു​​ന്ന​​ത്.
ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും പ​​രി​​ധി​​യി​​ലൂ​​ടെ​​യാ​​ണ് തോ​​ട് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. എ​​റ​​ണാ​​കു​​ളം, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ ആ​​ശു​​പ​​ത്രി​​ക​​ൾ, ഫ്ലാ​​റ്റു​​ക​​ൾ, വ്യാ​​പാ​​ര വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള ക​​ക്കൂ​​സ് മാ​​ലി​​ന്യ​​മാ​​ണ് വൈ​​ക്ക​​ത്തെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലെ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും ത​​ള്ളു​​ന്ന​​ത്. മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​മാ​​യി മാ​​ലി​​ന്യ​​വാ​​ഹ​​ന​​ത്തി​​നു അ​​ക​​ന്പ​​ടി സേ​​വി​​ക്കു​​ന്ന ഗു​​ണ്ടാ സം​​ഘ​​ങ്ങ​​ളു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ൽ മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​നാ​​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്കും എ​​തി​​ർ​​ക്കാ​​നാ​​കു​​ന്നി​​ല്ല.​
മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ പോ​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.