റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ ധ​ര്‍​ണ നാ​ളെ
Saturday, February 4, 2023 10:15 PM IST
പാ​ലാ: ബ​ജ​റ്റി​ല്‍ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ ആ​വശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​ത്ത​തി​ലും റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ കാ​ര​ണ​മാ​ണ് വി​ത​ര​ണ​ത്തി​ല്‍ പാ​ളി​ച്ച​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തെ​ന്ന ഭ​ഷ്യമ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. സ​മ​ര പ​രി​പാ​ടി​ക​ളുടെ ഭാഗമായി നാ​ളെ രാ​വി​ലെ പ​ത്തി​ന് സ​പ്ലൈ ഓ​ഫീ​സി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് സേ​വ്യ​ര്‍ ജെ​യിം​സ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടോ​മി​ച്ച​ന്‍ പ​ഴേ​മ​ഠം, ബെ​ന്നി ക​രൂ​ര്‍, സ​ജി മാ​ത്യു, വി.​പി. ഇ​ബ്രാ​ഹിം, ജോ​യ് പൊ​രി​യ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പൗ​രാ​വ​കാ​ശ​ങ്ങ​ളെ
നി​ഷേ​ധി​ക്കു​ന്ന ബ​ജ​റ്റെ​ന്ന്

പാ​ലാ: പൗ​രാ​വ​കാ​ശ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ന്ന ബ​ജ​റ്റാ​ണ് സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പാ​ലാ പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി. ബ​ജ​റ്റ് വി​ശ​ക​ല​ന പ​ഠ​ന യോ​ഗ​മാ​ണ് ഈ ​വി​ശ​ക​ല​നം ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​ക്കി​ള്‍ കാ​വു​കാ​ട്ട്, ജോ​സ് വേ​ര​നാ​നി, എം.​പി. കൃ​ഷ്ണ​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.