പാ​റ​മ​ട​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്
Wednesday, August 14, 2019 9:43 PM IST
കൂ​ട്ടി​ക്ക​ൽ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ന്ന് ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ർ പാ​റ​മ​ട​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജ് പ​രി​ധി​യി​ൽ കൊ​ടു​ങ്ങ, വ​ല്യേ​ന്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൊ​ടു​ങ്ങ​യി​ലെ ക്വാ​റി​ക്ക് എ​തി​രെ നാ​ളു​ക​ളാ​യി പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു. മ​ഴ​യെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ ഇ​പ്പോ​ൾ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​ല്യേ​ന്ത​യി​ൽ ആ​രം​ഭി​ച്ച പു​തി​യ ക്വാ​റി അ​ന​ധി​കൃ​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ആ​ട് ഫാം ​തു​ട​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞാ​ണ് സ്ഥ​ല​ങ്ങ​ൾ വാ​ങ്ങി​യെ​തെ​ന്നും വീ​ട് നി​ർ​മാ​ണ​ത്തി​ന് എ​ന്ന് പ​റ​ഞ്ഞ് അ​നു​മ​തി വാ​ങ്ങി ക്ര​ഷ​ർ യൂ​ണി​റ്റ് നി​ർ​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം എം.​പി. ച​ന്ദ്ര​ദാ​സ് പ​റ​ഞ്ഞു. വ​ല്യേ​ന്ത ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ എ​തി​ർ വ​ശ​ത്ത് ഉ​ള്ള​വ​രാ​ണ് ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്. സ്ഫോ​ട​നം ന​ട​ത്തു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ക​മ്പ​നം മൂ​ലം സ​മീ​പ​ത്തു​ള്ള അ​ങ്ക​ണ​വാ​ടി, വീ​ടു​ക​ൾ ഇ​വ​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ല​യു​ടെ മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ​മ​ട​ക​ൾ മൂ​ലം പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​മോ എ​ന്ന ഭ​യ​മാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.

പ്ര​മേ​ഹ ചി​കി​ത്സാ​ക്യാ​മ്പ്

പൊ​ൻ​കു​ന്നം: ചി​കി​ത്സ​യും വ്യാ​യാ​മ​വും കൊ​ണ്ട് പ്ര​മേ​ഹ​രോ​ഗ​ത്തി​ൽ നി​ന്ന് മോ​ച​നം ന​ൽ​കു​ന്ന ഡോ. ​പ്ര​സാ​ദ് എം.​വി. വ​യ​നാ​ട് ന​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് 17ന് ​ന​ട​ക്കും. പൊ​ൻ​കു​ന്നം സി​വൈ​എം​എ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ​ക്യാ​മ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സി​വൈ​എം​എ അ​സം​ബ്ലി​ഹാ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഫോ​ൺ- 9446665475, 9447601260.