എ​രു​മേ​ലി ഇ​രു​ട്ടി​ൽ; കാ​മ​റ​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​തി​യാ​ൻ വെ​ട്ട​മി​ല്ല
Tuesday, September 10, 2019 10:57 PM IST
എ​രു​മേ​ലി: എം​പി ഫ​ണ്ടി​ൽ പേ​ട്ട​ക്ക​വ​ല​യി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്നേ​യി​ല്ല. ഒ​രു വ​ർ​ഷം സൗ​ജ​ന്യ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ലൈ​റ്റ് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത്‌ ചെ​ല​വി​ട്ട​ത് 74750 രൂ​പ. ഒ​രു വ​ർ​ഷ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​ണ് ഇ​ത്ര​യും തു​ക. അ​ടു​ത്ത വ​ർ​ഷം സൗ​ജ​ന്യ​മാ​യി പ​ണി​ക​ൾ ന​ട​ത്തി ന​ൽ​ക​ണ​മെ​ന്നാ​ണ് ക​രാ​ർ വ്യ​വ​സ്ഥ. എ​ന്നാ​ൽ, ആ​ദ്യ ഒ​രു വ​ർ​ഷം പ​ണി​ക​ൾ മു​റ​യ്ക്ക് ന​ട​ത്തി ബി​ൽ മാ​റി തു​ക മു​ഴു​വ​നും വാ​ങ്ങി​യെ​ടു​ത്തു. സൗ​ജ​ന്യ​മാ​യി പ​ണി​ക​ൾ ന​ട​ത്തേ​ണ്ട അ​ടു​ത്ത വ​ർ​ഷം ആ​യ​തോ​ടെ പ​ണി​ക​ൾ പേ​രി​ന് മാ​ത്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം.

രാ​ത്രി​യി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തു മൂ​ലം പോ​ലീ​സി​ന്‍റെ കാ​മ​റ​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ തെ​ളി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ക​രി​ങ്ക​ല്ലു​മു​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പാ​ഞ്ഞു പോ​യ വാ​ഹ​നം ഏ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് നി​രാ​ശ​രാ​കേ​ണ്ടി​വ​ന്നു. 56ൽ ​പ​രം കാ​മ​റ​ക​ളാ​ണ് ടൗ​ൺ പ​രി​ധി​യി​ൽ പോ​ലീ​സി​നു​ള്ള​ത്. സീ​റ്റ് ബെ​ൽ​റ്റ്‌ ഇ​ല്ലെ​ങ്കി​ൽ അ​തു വ​രെ സൂ​ക്ഷ്മ​മാ​യി പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ കാ​മ​റ​ക​ളി​ൽ ക​ണ്ടെ​ത്തി പോ​ലീ​സ് പി​ഴ​യ​ട​പ്പി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ വാ​ഹ​നം ക​ണ്ടെ​ത്താ​ൻ കാ​മ​റ​ക​ൾ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സി​ന് ക​ഴി​യാ​ത്ത​ത് ടാ​ക്സി ഡ്രൈ​വ​ർ​മാ​രി​ൽ പ്ര​തി​ഷേ​ധം സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല സീ​സ​ണി​ലെ ര​ണ്ട് മാ​സം കൂ​ടാ​തെ എ​ല്ലാ മ​ല​യാ​ള മാ​സ​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടാ​ഴ്ച​ക​ളും വി​ഷു സീ​സ​ണും എ​രു​മേ​ലി​യി​ൽ തീ​ർ​ഥാ​ട​ക തി​ര​ക്കേ​റെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പേ​ട്ട​ക്ക​വ​ല​യി​ൽ പോ​ലും വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത് അ​നാ​സ്ഥ​യാ​യി മാ​റു​ന്നു. 2016 ഒ​ക്ടോ​ബ​ർ 21ന് ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യാ​ണ് പേ​ട്ട​ക്ക​വ​ല​യി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥി​ര​മാ​യി പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​ന് ക​രാ​ർ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ത് കൂ​ടാ​തെ ഈ ​ക​മ്മി​റ്റി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന് ത​ന​ത് ഫ​ണ്ടി​ൽ തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. 32(2) ന​മ്പ​ര്‍ തീ​രു​മാ​ന​പ്ര​കാ​രം എ​രു​മേ​ലി പേ​ട്ട​ക്ക​വ​ല ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ന​ന്നാ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ച​തി​ല്‍ കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​ന്‍റ​ര്‍​പ്രൈ​സ്ഡ് എ​റ​ണാ​കു​ളം എ​ന്ന സ്ഥാ​പ​നം സ​മ​ര്‍​പ്പി​ച്ച 74750 രൂ​പ​യു​ടെ ക്വ​ട്ടേ​ഷ​ന്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ്ഥാ​പ​നം 24 മാ​സ​ത്തെ വാ​റ​ന്‍റി ന​ല്‍​കു​ന്ന​തും അം​ഗീ​ക​രി​ച്ചു തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, മി​ക്ക​പ്പോ​ഴും ലൈ​റ്റു​ക​ൾ പ്ര​കാ​ശ​ര​ഹി​ത​മാ​യി​രു​ന്നു.

ഈ ​ക​രാ​ർ പു​തു​ക്കി​യി​ട്ടു​മി​ല്ല. പ​രാ​തി അ​റി​യി​ച്ച് നാ​ളു​ക​ൾ ക​ഴി​യു​മ്പോ​ളാ​ണ് പ​ണി ന​ട​ത്ത​പ്പെ​ടു​ന്ന​ത്. അ​ടാ​ട്ട് മാ​തൃ​ക​യി​ൽ പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ളം തെ​രു​വ് വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി 2016 ലാ​ണ് ആ​രം​ഭി​ച്ച​ത്. എ​ല്ലാ വാ​ർ​ഡി​ലും ജ​ന​കീ​യ ക​മ്മി​റ്റി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന വ്യ​വ​സ്ഥ പാ​ലി​ക്കാ​തെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യി. ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഇ​ല്ലാ​ത്ത​ത് മൂ​ലം ഈ ​പ​ദ്ധ​തി എ​ന്താ​ണെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് കാ​ര്യ​മാ​യ അ​റി​വ് ല​ഭി​ച്ചി​ട്ടി​ല്ല. ര​ണ്ട് ഇ​ല​ക്‌ട്രീ​ഷ​ൻ​മാ​രും ഒ​രു ഡ്രൈ​വ​റും ഒ​രു ജീ​പ്പും ഈ ​പ​ദ്ധ​തി​യി​ലാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ടു​മ്പോ​ഴും മി​ക്ക ലൈ​റ്റു​ക​ളും പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് വ​സ്തു​ത.