"ഹ​രി​ത ഭൂ​മി​ക്കാ​യി' സ​ന്ദേ​ശ​റാ​ലി ന​ട​ത്തി
Tuesday, September 10, 2019 10:57 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ച്ചു​കൊ​ണ്ട് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി ന​ഗ​ര​വീ​ഥി​യി​ലൂ​ടെ "ഹ​രി​ത ഭൂ​മി​ക്കാ​യി' സ​ന്ദേ​ശ​റാ​ലി ന​ട​ത്തി. ഗ്രീ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ക്ലീ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത കേ​ര​ളം ചി​റ്റാ​ർ​പു​ഴ പു​ന​ർ​ജ​ന​നി പ​ദ്ധ​തി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ്കൂ​ളി​ലെ എ​സ്പി​സി വി​ദ്യാ​ർ​ഥി​നി​ക​ളും ജീ​വ​ൻ ജൈ​വ​വൈ​വി​ധ്യ ക്ല​ബ്ബും ചേ​ർ​ന്നു ന​ട​ത്തി​യ സ​ന്ദേ​ശ യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി.
വീ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചു ക​ള​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് നി​ർ​മി​ച്ച മ​നോ​ഹ​ര​മാ​യ തു​ണി​സ​ഞ്ചി​ക​ളും ന്യൂ​സ് പേ​പ്പ​ർ കൊ​ണ്ട് നി​ർ​മി​ച്ച കാ​രി ബാ​ഗു​ക​ളും ക​ട​ക​ളി​ലും കാ​ണി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡെ​യ്സ് മ​രി​യ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് നീ​രാ​ക്ക​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി​ച്ച​ൻ കു​ട്ട​ൻ​ചി​റ, ബി​ജു പ​ത്യാ​ല, ചി​റ്റാ​ർ​പു​ഴ പു​ന​ർ​ജ​ന​നി ചെ​യ​ർ​മാ​ൻ സ​ക്ക​റി​യാ​സ് ഞാ​വ​ള്ളി, ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ വി​പി​ൻ രാ​ജു, അ​ൻ​ഷാ​ദ് ഇ​സ്മാ​യി​ൽ, ബി​നോ​യി മ​ങ്ക​ന്താ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ്, അ​ധ്യാ​പ​ക​രാ​യ ജൂ​ബി മാ​ത്യു, എ​ബി​ലി വ​ർ​ഗീ​സ്, സ​ജി ഡൊ​മി​നി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.