എ​ന്തൊ​രു നാ​ണ​ക്കേ​ട്... കു​​രി​​ശും​​മൂ​​ട് ജം​​ഗ്ഷ​​നി​​ൽ മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്നു
Monday, October 21, 2019 11:19 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ റോ​​ഡി​​ലെ കു​​രി​​ശും​​മൂ​​ട് ജം​​ഗ്ഷ​​നി​​ൽ മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്നു. മാ​​ലി​​ന്യം കു​​ന്നു​​കൂ​​ടി ജം​​ഗ്ഷ​​ൻ ദു​​ർ​​ഗ​​ന്ധ​​പൂ​​രി​​തം.

ജം​​ഗ്ഷ​​നും പ​​ന്പ് ഹൗ​​സ് റോ​​ഡി​​നും ഇ​​ട​​യ്ക്കു​​ള്ള ഭാ​​ഗ​​ത്താ​​ണ് റോ​​ഡി​​ലേ​​ക്ക് പ്ലാ​​സ്റ്റി​​ക്കി​​ൽ കെ​​ട്ടി​​യും അ​​ല്ലാ​​തെ​​യും വ​​ൻ​​തോ​​തി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത്. സ്വ​​കാ​​ര്യ മ​​ത്സ്യ, മാം​​സ മാ​​ർ​​ക്ക​​റ്റു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നു സ​​മീ​​പ​​ത്താ​​ണ് മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത്. വീ​​ടു​​ക​​ൾ, വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ, ഹോ​​ട്ട​​ലു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മാ​​ലി​​ന്യ​​മാ​​ണ് രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ റോ​​ഡി​​നു വ​​ശ​​ത്തേ​​ക്ക് ത​​ള്ളു​​ന്ന​​ത്.

ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യു​​ടെ അ​​തി​​ർ​​ത്തി​​യും വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ്ര​​ധാ​​ന കേ​​ന്ദ്ര​​വും സം​​ഗ​​മി​​ക്കു​​ന്ന ഈ ​​ജം​​ഗ്ഷ​​നി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ​​ക്കി​​ട​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. മാ​​ലി​​ന്യം ത​​ള്ളി​​യ കേ​​സി​​ൽ കു​​രി​​ശും​​മൂ​​ട്ടി​​ലെ 15 വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ അ​​യ്യാ​​യി​​രം രൂ​​പ​​വ​​രെ ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ പി​​ഴ ഈ​​ടാ​​ക്കി​​യി​​രു​​ന്നു. എ​​ന്നി​​ട്ടും മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് തു​​ട​​രു​​ക​​യാ​​ണെ​​ന്നാ​​ണ് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​ണ​മെ​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.