ട്രെ​യി​നു​ക​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ശോ​ധ​ന; മോ​ക് ഡ്രി​ൽ ന​ട​ത്തി
Friday, May 22, 2020 10:47 PM IST
കോ​ട്ട​യം: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​നു​ക​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മോ​ക് ഡ്രി​ൽ ന​ട​ത്തി.

ജി​ല്ലാ ഭ​ര​ണ​കൂ​ടം, ആ​രോ​ഗ്യ വ​കു​പ്പ്, റെ​യി​ൽ​വേ, പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ട്രെ​യി​നി​ൽ​നി​ന്ന് യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തു​വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ളാ​ണ് ആ​വി​ഷ്ക​രി​ച്ച​ത്. ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​യാ​ലു​ട​ൻ ഹെ​ൽ​പ്പ് ഡെ​സ്കി​ൽ കോ​വി​ഡ് ജാ​ഗ്ര​ത-19 വെ​ബ്സൈ​റ്റ് മു​ഖേ​ന ല​ഭി​ച്ച പാ​സി​ലെ ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ കം​പ്യൂ​ട്ട​റി​ൽ ല​ഭ്യ​മാ​കും.


തു​ട​ർ​ന്ന് ഇ​ൻ​ഫ്രാ റെ​ഡ് തെ​ർ​മോ മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കും. പ​നി​യു​ള്ള​വ​രെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​ശേ​ഷം ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​യ്ക്കും. മ​റ്റു​ള്ള​വ​ർ​ക്ക് വീ​ടു​ക​ളി​ലോ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലോ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കും. ഇ​തു​വ​രെ എ​ല്ലാ ന​ട​പ​ടി​ക​ളും സ്പ​ർ​ശ​ന​മി​ല്ലാ​തെ​യാ​ണു പൂ​ർ​ത്തീ​ക​രി​ക്കു​ക.

വീ​ട്ടി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ​ക്കാ​യി ഡ്യൂ​വ​ൽ ചേം​ബ​ർ ടാ​ക്സി കാ​റു​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക്ര​മീ​ക​രി​ക്കും. വെ​ബ് സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ക്യു​ആ​ർ കോ​ഡ് സ്കാ​നിം​ഗി​ന് പ​ക​രം പ്ര​ത്യേ​ക ഫോ​റ​ത്തി​ൽ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി ന​ൽ​ക​ണം.

ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു, എ​ഡി​എം അ​നി​ൽ ഉ​മ്മ​ൻ, ആ​ർ​ഡി​ഒ ജോ​ളി ജോ​സ​ഫ്, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​വ്യാ​സ് സു​കു​മാ​ര​ൻ, ത​ഹ​സി​ൽ​ദാ​ർ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.