നെ​ടു​ങ്ക​ണ്ടം ഡിവിഷനിൽ തീ​പാ​റും പോ​രാ​ട്ടം
Thursday, December 3, 2020 10:01 PM IST
നെ​ടു​ങ്ക​ണ്ടം: തോ​ട്ട​ങ്ങ​ളു​ടെ ടൗ​ണാ​യ നെ​ടു​ങ്ക​ണ്ടം ഉ​ൾ​പ്പെ​ടു​ന്ന നെ​ടു​ങ്ക​ണ്ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ തീ​പാ​റും. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും തു​ല്യ ബ​ല​മു​ള്ള ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തു ഭ​ര​ണ​ത്തി​ൽ പ​ഴ​ക്ക​വും ത​ഴ​ക്ക​വും വ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് തെ​ക്കേ​ലി​നെ​യാ​ണ്.
തെ​ക്ക​ന്‍റെ മു​ന്നേ​റ്റ​ത്തി​നു ത​ട​യി​ടാ​ൻ എ​ൽ​ഡി​എ​ഫ് മു​ന്നി​ൽ​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​ൽ പ​ഴ​ക്ക​വും ത​ഴ​ക്ക​വു​മു​ള്ള സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​എ​ൻ. മോ​ഹ​ന​നെ​യു​മാ​ണ്. ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഭീ​ഷ​ണി മു​ഴ​ക്കി ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. സു​നി​ൽ​കു​മാ​റും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
ഉ​ടു​ന്പ​ൻ​ചോ​ല, സേ​നാ​പ​തി പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളും ഇ​ര​ട്ട​യാ​ർ പ​ഞ്ച​യ​ത്തി​ന്‍റെ ഏ​ഴു വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ഇ​തു​വ​രെ എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ത​വ​ണ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫി​നു ഡി​വി​ഷ​ൻ ന​ഷ്ട​മാ​യ​ത്.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും പ​രാ​ജ​യം അ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത തോ​മ​സ് തെ​ക്കേ​ൽ ര​ണ്ടു​ത​വ​ണ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് അം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഒ​രു​ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്നു.
തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ള്ള ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ സി​ഐ​ടി​യു നേ​താ​വി​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ​യി​ലും സി​പി​എ​മ്മി​ലും നേ​തൃ​ത്വം​വ​ഹി​ച്ചി​ട്ടു​ള്ള മോ​ഹ​ന​ൻ നി​ല​വി​ൽ ഹൈ​റേ​ഞ്ച് തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​ആ​ർ. സു​നി​ൽ​കു​മ​ർ എ​സ്എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ​ത്തി​യ​ത്. 2011 മു​ത​ൽ ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ സു​നി​ൽ​കു​മാ​ർ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.