വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഇ​ന്നും നാ​ളെ​യും
Thursday, December 3, 2020 10:05 PM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഇ​ന്നും നാ​ളെ​യും 10 മു​ത​ൽ ബ്ലോ​ക്ക് ത​ല​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.
അം​ഗീ​കൃ​ത രാ​ഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​ർ​ക്കും ന​ട​പ​ടി​ക​ൾ വീ​ക്ഷി​ച്ച് ന​ട​പ​ടി​ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പ് വ​രു​ത്താ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ

തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി- സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി- ഇ​എം എ​ച്ച്എ​സ്എ​സ് ക​ട്ട​പ്പ​ന, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് -ഗ​വ. ഹൈ​സ്കൂ​ൾ അ​ടി​മാ​ലി, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ​വ.​ വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് മൂ​ന്നാ​ർ.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് -സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് നെ​ടു​ങ്ക​ണ്ടം, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് ക​രി​മ​ണ്ണൂ​ർ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ഇ​ടു​ക്കി പൈ​നാ​വ്.
ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - പാ​രി​ഷ് ഹാ​ൾ സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന ച​ർ​ച്ച് ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ തൊ​ടു​പു​ഴ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ്എ​സ് കു​ട്ടി​ക്കാ​നം.