തൊ​ടു​പു​ഴ​യു​ടെ വി​ക​സ​നം: ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ക്ക​ണം: ചെ​യ​ർ​പേ​ഴ്സ​ണ്‍
Thursday, January 14, 2021 9:49 PM IST
തൊ​ടു​പു​ഴ: നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ് ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ക​സ പ​ദ്ധ​തി​ക​ൾ​ക്കാ​യി ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സ​ർ​ക്കാ​രി​നു മു​ന്നി​ൽ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ.
അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ കെഎ​സ്ആ​ർ​ടി​സി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ മൂ​ന്നു​കോ​ടി ബ​ജ​റ്റി​ൽ നീ​ക്കി​വ​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ഭ​ര​ണ​സ​മി​തി മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് നി​വേ​ദ​നം ന​ൽ​കി. ഇ​തി​നോ​ട് സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​യാ​ണ് പ്ര​തി​ക​രി​ച്ച​തെ​ന്നും ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട മ​റ്റ് പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും അ​പ്രോ​ച്ച് റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ ഗ​താ​ഗ​തം സാ​ധ്യ​മാ​കാ​ത്ത മാ​രി​യി​ൽ ക​ലു​ങ്ക് റോ​ഡി​ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണം. ഒ​ള​മ​റ്റ​ത്ത് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ക​ന്പി​പ്പാ​ല​ത്തി​നു പ​ക​രം ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ പാ​ക​ത്തി​ന് പാ​ലം നി​ർ​മി​ക്കാ​ൻ 1.25 കോ​ടി, സ്ഥ​ലം ക​ണ്ടെ​ത്തി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി 15 കോ​ടി, ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ആ​റു​കോ​ടി, ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ര​ണ്ടു​കോ​ടി, മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന് 50 ല​ക്ഷ​വും ബ​ജ​റ്റി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
മ​ന്ത്രി എം.​എം.​ മ​ണി മു​ഖേ​ന​യാ​ണ് ധ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. ജ​ന​കീ​യ പ്ര​ശ​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ തൊ​ടു​പു​ഴ​യു​ടെ ജ​ന​പ്ര​തി​നി​ധി ത​യാ​റാ​യി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ ആ​രോ​പി​ച്ചു. ​വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ജെ​സി ജോ​ണി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, ആ​ർ.​ഹ​രി, പ്ര​ഫ.​ ജെ​സി ആ​ന്‍റ​ണി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.