ക​ടു​വാ ഭീ​തി വി​ട്ടൊ​ഴി​യാ​തെ മൂ​ന്നാ​റി​ലെ തോ​ട്ടം മേ​ഖ​ല​ക​ൾ
Thursday, January 14, 2021 10:29 PM IST
മൂ​ന്നാ​ർ: കെ​ഡി​എ​ച്ച്പി ക​ന്പ​നി ന​യ​മ​ക്കാ​ട് വെ​സ്റ്റ് ഡി​വി​ഷ​നി​ൽ ക​ടു​വ പ​ശു​വി​നെ കൊ​ന്നു. ക​ന്നി​മ​ല എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ പ​ള​നി​സാ​മ​യു​ടെ പ​ശു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
ക​ഴി​ഞ്ഞ​ദി​വ​സം മേ​യാ​ൻ പോ​യ പ​ശു തി​രി​കെ വ​രാ​ത്ത​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ശു​വി​നെ പു​ലി പി​ടി​ച്ച നി​ല​യി​ൽ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ശു​വി​ന്‍റെ ജ​ഡം. തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ക​ന്നി​മ​ല ടോ​പ് ഡി​വി​ഷ​നി​ലും ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ലു​മാ​യി പ​ത്തു പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​ര​മോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളോ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
കൂ​ട് സ്ഥാ​പി​ച്ച് ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​നം​വ​കു​പ്പ് ഇ​തി​നും ത​യാ​റാ​യി​ട്ടി​ല്ല.
വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ​വ​ന്ന​തോ​ടെ ഒ​രു തൊ​ഴി​ലാ​ളി​ത​ന്നെ ഇ​വി​ടെ കെ​ണി​വ​യ്ക്കു​ക​യും ഇ​തി​ൽ​പെ​ട്ട് ആ​റു​മാ​സം മു​ന്പ് ക​ടു​വാ ച​ത്തി​രു​ന്നു. ഇ​തി​ന്‍റെ​പേ​രി​ൽ തൊ​ഴി​ലാ​ളി​യെ വ​നം​വ​കു​പ്പ് അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്കു​ക​യും ചെ​യ്തു.
വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സം​ര​ക്ഷ​ണം ജ​ന​ങ്ങ​ളു​ടെ ജീ​വ​നു ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.