സേ​വ് കി​സാ​ൻ ട്രാ​ക്ട​ർ മാ​ർ​ച്ച്
Saturday, January 16, 2021 10:29 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​വ് കി​സാ​ൻ ട്രാ​ക്ട​ർ മാ​ർ​ച്ച് ന​ട​ത്തി. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ചെ​റു​തോ​ണി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ പ​താ​ക കൈ​മാ​റി നി​ർ​വ​ഹി​ച്ചു.
ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ സു​പ്രീം​കോ​ട​തി സ്റ്റേ​ചെ​യ്ത സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി നി​യ​മ​ങ്ങ​ൾ റ​ദ്ദു​ചെ​യ്യാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ചെ​റു​തോ​ണി​യി​ലെ സ്ഥി​രം സ​മ​ര​പ​ന്ത​ലി​ൽ ന​ട​ന്ന മാ​ർ​ച്ചി​ന്‍റെ സ​മാ​പ​ന യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്ത റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ ന​യി​ച്ച മാ​ർ​ച്ചി​ന് സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​ക്ക​ളാ​യ മ​നോ​ജ് എം. ​തോ​മ​സ്, ജോ​സ് കു​ഴി​ക​ണ്ട​ത്തി​ൽ, യൂ​ത്ത് ഫ്ര​ണ്ട് നേ​താ​ക്ക​ളാ​യ ജോ​ഷി മ​ണി​മ​ല, ബി​നോ​യി ആ​ന​വി​ലാ​സം, ജോ​മ​റ്റ് ഇ​ളം​തു​രു​ത്തി​യി​ൽ, അ​ല​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.