റോ​ഡി​ലെ വ​ൻ ഗ​ർ​ത്തം അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്നു
Sunday, January 17, 2021 10:28 PM IST
നെ​ടു​ങ്ക​ണ്ടം: തി​ര​ക്കേ​റി​യ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ൻ ഗ​ർ​ത്തം വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. തൂ​ക്കു​പാ​ലം - രാ​മ​ക്ക​ൽ​മേ​ട് റൂ​ട്ടി​ൽ പാ​ന്പു​മു​ക്കി​നു സ​മീ​പ​മാ​ണ് ക​ലു​ങ്കി​നോ​ടു​ചേ​ർ​ന്ന് വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. 15 അ​ടി​യോ​ളം താ​ഴ്ച​യി​ൽ ക​ലു​ങ്കി​ന് സ​മീ​പ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഗ​ർ​ത്ത​ത്തി​ന്‍റെ വ​ലി​പ്പ​വും കൂ​ടി​യി​ട്ടു​ണ്ട്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ക്ക് പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ വീ​ണാ​ൽ മൂ​ടി​പ്പോ​കു​ന്ന ത​ര​ത്തി​ലു​ള്ള ഗ​ർ​ത്ത​മാ​ണി​ത്. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ ചെ​റി​യ വ​ള​വോ​ടു​കൂ​ടി​യ സ്ഥ​ല​മാ​ണി​ത്. ഇതുവഴി ക​ട​ന്നു​പോ​കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഗ​ർ​ത്ത​ത്തി​ൽ പ​തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് മു​ൻ​കൂ​ട്ടി​ക്ക​ണ്ട് നാ​ട്ടു​കാ​ർ ഇ​വി​ടെ റി​ബ​ണ്‍ വ​ലി​ച്ചു​കെ​ട്ടി​യി​ട്ടു​ണ്ട്. ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞി​ട്ടി​ല്ല.