കോ​വി​ഡി​നു പു​റ​മെ ജി​ല്ല​യി​ൽ വൈ​റ​ൽ പ​നി​യും ചി​ക്ക​ൻ പോ​ക്സും
Tuesday, January 19, 2021 10:26 PM IST
തൊ​ടു​പു​ഴ: പ​ക​ൽ ശ​ക്ത​മാ​യ ചൂ​ടും രാ​ത്രി ത​ണു​പ്പു​മു​ള്ള കാ​ലാ​വ​സ്ഥ​യാ​യ​തോ​ടെ ജി​ല്ല​യി​ൽ വൈ​റ​ൽ പ​നി​യ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു. ഈ ​മാ​സം ഇ​തു​വ​രെ 1603 പേ​രാ​ണ് പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ഇ​തി​ൽ 40 പേ​ർ ഐ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ൾ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡെ​ങ്കി പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​ത്തോ​ളം പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്കെ​ടു​ത്താ​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ഇ​നി​യും ഉ​യ​രും. ക​ഴി​ഞ്ഞ മാ​സം 2328 പേ​രാ​ണ് പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത്. ന​വം​ബ​റി​ലും 1600 പേ​ർ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യി​രു​ന്നു.
കോ​വി​ഡ് ഭീ​തി​യി​ൽ പ​നി ബാ​ധി​ക്കു​ന്ന​വ​രെ​ല്ലാം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​താ​ണ് എ​ണ്ണം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​നി ബാ​ധി​ക്കു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​മു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.
ഇ​തി​നു പു​റ​മെ ചൂ​ടു കൂ​ടി​യ​തോ​ടെ പ​ല ഭാ​ഗ​ത്തും ചി​ക്ക​ൻ പോ​ക്സും പ​ട​ർ​ന്നു പി​ടി​ക്കു​ന്നു​ണ്ട്. പ​നി​ക്കൊ​പ്പം ദേ​ഹ​ത്ത് വെ​ള്ളം നി​റ​ഞ്ഞ കു​മി​ള​ക​ൾ പോ​ലെ​യു​ള്ള ത​ടി​പ്പു​ക​ൾ ക​ണ്ടാ​ൽ ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശി​ച്ചു. ഈ ​മാ​സം ഒ​ന്പ​ത് പേ​ർ ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ച് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ​യും പ​ച്ച​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​ള്ള സ്വ​യം ചി​കി​ത്സ തേ​ടി​യ​വ​രു​ടെ​യും എ​ണ്ണം ഇ​തി​നു പു​റ​മെ വ​രും. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മാ​ത്രം 250 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ച​ത്. ചൂ​ടി​ന്‍റെ തീ​വ്ര​ത കൂ​ടി​യ​തോ​ടെ​യാ​ണ് അ​ന്ന് ചി​ക്ക​ൻ​പോ​ക്സ് ഇ​ത്ര​യും ബാ​ധി​ച്ച​ത്.