മ​റ​യൂ​രി​ൽ മ​ഴ​യ്ക്ക് ശ​മ​നം; ശ​ർ​ക്ക​ര നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
Wednesday, January 20, 2021 10:38 PM IST
മ​റ​യൂ​ർ: ര​ണ്ടു​മാ​സ​മാ​യി പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന ക​ന​ത്ത മ​ഴ​യ്ക്ക് ശ​മ​ന​മാ​യ​തോ​ടെ മേ​ഖ​ല​യി​ലെ ശ​ർ​ക്ക​ര നി​ർ​മാ​ണ​ശാ​ല​ക​ൾ സ​ജീ​വ​മാ​യി. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​ന്പി​ൻ ച​ണ്ടി​ക​ൾ ഉ​ണ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ശ​ർ​ക്ക​ര നി​ർ​മാ​ണ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് വെ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ നേ​രി​യ ആ​ശ്വാ​സ​ത്തി​ലാ​യി. ശ​ർ​ക്ക​ര നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു.
ശ​ർ​ക്ക​ര​യു​ടെ വി​ല​യി​ടി​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ഒ​രു​കി​ലോ ശ​ർ​ക്ക​ര​യ്ക്ക് 60 മു​ത​ൽ 70 രൂ​പ വ​രെ​യാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കി​ലോ ശ​ർ​ക്ക​ര​യ്ക്ക് 80 രൂ​പ​യെ​ങ്കി​ലും വി​ല ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​ക​യു​ള്ളെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.