ഓ​ട്ട​ത്തി​നി​ട​യി​ൽ കാ​റി​നു തീ​പി​ടി​ച്ചു യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Thursday, January 21, 2021 10:10 PM IST
വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ- മ​ധു​ര സം​സ്ഥാ​ന പാ​ത​യി​ൽ വ​ണ്ണ​പ്പു​റ​ത്തി​നു സ​മീ​പം ക​ള്ളി​പ്പാ​റ ഭാ​ഗ​ത്ത് ഓ​ട്ട​ത്തി​നി​ട​യി​ൽ കാ​റി​ന് തീ ​പി​ടി​ച്ചു. പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ച കാ​റി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു.

മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് തേ​ക്ക​ടി​ക്ക് പോ​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​റി​നു പി​ന്നാ​ലെ വ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ കാ​റി​ന്‍റെ ട​യ​റി​ന​ടി​യി​ൽ നി​ന്നും പു​ക​യു​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ഇ​വ​രു​ടെ പി​ന്നാ​ലെ​യെ​ത്തി വി​വ​ര​മ​റി​യി​ച്ച​തി​നാ​ൽ കാ​ർ​നി​ർ​ത്തി യാ​ത്ര​ക്കാ​ർ വേ​ഗം പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

മൂ​വാ​റ്റു​പു​ഴ ഐ​രാ​പു​രം സ്വ​ദേ​ശി​ക​ളാ​യ പോ​ക്കാ​ട്ട് ബാ​ബു, ഭാ​ര്യ ഗ്രേ​സി, മ​ക​ൻ എ​ൽ​ബി​ൻ, മ​രു​മ​ക​ൾ ഗ്രീ​ഷ്മ, ഇ​വ​രു​ടെ കു​ട്ടി എ​മി​ൽ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തൊ​ടു​പു​ഴ അ​ഗ്നി​ശ​മ​ന സേ​ന​യെ കാ​ളി​യാ​ർ പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. എ​ന്നാ​ൽ വ​ണ്ണ​പ്പു​റം ചേ​ല​ച്ചു​വ​ട് റോ​ഡി​ലെ കു​ത്ത​നെ​യു​ള്ള ക​യ​റ്റം ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടി​യ അ​ഗ്നി ശ​മ​ന സേ​നാ വാ​ഹ​നം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ക​യ​റ്റം ക​യ​റി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് വാ​ഹ​നം സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​യ്ക്കും കാ​റി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും ക​ത്തി ന​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് തീ​യ​ണ​ച്ച ഫ​യ​ർ​ഫോ​ഴ്സ് സം​ഘം റോ​ഡി​ൽ വീ​ണ ഡീ​സ​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി. ഒ​രു​മ​ണി​ക്കൂ​റോ​ളം റൂ​ട്ടി​ൽ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഹൈ​വേ പോ​ലീ​സ് സം​ഘ​വും വ​ണ്ണ​പ്പു​റം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.