നല്ല ​വാ​ർ​ത്ത​യ്ക്കാ​യി കാ​തോ​ർ​ത്ത് ഇ​ടു​ക്കി! ക​ണ്ട​റി​യാ​ൻ മു​ഖ്യ​മ​ന്ത്രി നാ​ളെ​യെ​ത്തും
Saturday, January 23, 2021 11:05 PM IST
ക​ട്ട​പ്പ​ന/ തൊ​ടു​പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ജി​ല്ലാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മു​ഖ്യ​മ​ന്ത്രി ഇ​ടു​ക്കി​യി​ലെ​ത്തു​ന്പോ​ൾ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ്.

’ദി ​ലാ​സ്റ്റ് സോ​ഴ്സ് ’ എ​ന്നാ​ണ് ഇ​ടു​ക്കി​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ടു​ക്കി​ക്കു​വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ഇ​ട​തു​സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തു നാ​ളെ അ​റി​യാം.

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഭൂ​മി പ്ര​ശ്ന​ങ്ങ​ളും പ​ട്ട​യ വി​ഷ​യ​ങ്ങ​ളും നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ളും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​വും ഇ​ടു​ക്കി പാ​ക്കേ​ജും ശോ​ഷി​ച്ച ആ​രോ​ഗ്യ മേ​ഖ​ല​യും... തു​ട​ങ്ങി സ​ങ്കീ​ർ​ണ​വും എ​ന്നാ​ൽ മ​ന​സു​വ​ച്ചാ​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന​തു​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​തി​ലും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം കൂ​ടു​ത​ലാ​രും പ്ര​തീ​ക്ഷി​ക്കു​ന്നു​മി​ല്ല.

ഇ​ര​ട്ട​ച​ങ്കു​ള്ള മു​ഖ്യ​മ​ന്ത്രി​യും ജി​ല്ല​യി​ൽ​നി​ന്നും ഏ​തി​നും പോ​രു​ന്ന ഒ​രു മ​ന്ത്രി​യും ഉ​ള്ള​പ്പോ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന ആ​വ​ശ്യ​ങ്ങ​ളേ ഇ​ടു​ക്കി​ക്കാ​ർ​ക്കു​ള്ളൂ. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഘ​ട​ക​ക​ക്ഷി​യെ മെ​രു​ക്കി​യെ​ടു​ക്ക​ണം.

ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി വ​ന​മാ​ക്കി മാ​റ്റാ​നു​ള്ള വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ത​ന്ത്ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ​രി​ഹാ​രം കാ​ണ​ണം. ബ​ജ​റ്റി​ലെ പൂ​ച്ച എ​ലി​യെ പി​ടി​ക്കി​ല്ല എ​ന്ന​തി​നാ​ൽ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണം.

ഇ​ടു​ക്കി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. ആ​രോ​ഗ്യ മേ​ഖ​ല​യി​ലും ഗ​താ​ഗ​ത - വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ഉൗ​ർ​ജം പ​ക​ര​ണം.