ഏ​ലം, കു​രു​മു​ള​ക് ക​ർ​ഷ​ക​രെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചെ​ന്ന്
Sunday, January 24, 2021 10:15 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ നാ​ളി​കേ​ര​ത്തി​നും നെ​ല്ലി​നും താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ ഏ​ലം, കു​രു​മു​ള​ക് എ​ന്നി​വ​യെ അ​വ​ഗ​ണി​ച്ചെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു. ആ​വ​ർ​ത്ത​ന കൃ​ഷി​ക്കോ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന കീ​ട​ബാ​ധ​ക​ൾ​ക്കോ ചെ​റു​സ​ഹാ​യം​പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
പ്ര​ള​യ ദു​ര​ന്ത​ങ്ങ​ളി​ൽ ഹെ​ക്ട​റു​ക​ണ​ക്കി​ന് ഏ​ലം, കു​രു​മു​ള​ക് വി​ള​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടും കൃ​ഷി​ഭ​വ​ൻ മു​ഖാ​ന്തി​രം ഒ​രു സ​ഹാ​യ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ല. ഇ​തി​നു കാ​ര​ണം ജി​ല്ല​യി​ലെ നാ​ല് എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​രാ​ണെ​ന്നും ഇ​വ​ർ​ക്ക് ഇ​ടു​ക്കി ജി​ല്ല​യോ​ടും കൃ​ഷി​ക്കാ​രോ​ടും യാ​തൊ​രു മ​മ​ത​യു​മി​ല്ലെ​ന്നും ഇ​തോ​ടെ വ്യ​ക്ത​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.