മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ ക​ർ​ഷ​ക​നെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി
Monday, January 25, 2021 10:12 PM IST
തൊ​ടു​പു​ഴ:​ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ​ക്ക​ണ്ട് സ​ങ്ക​ട​മ​റി​യി​ക്കാ​ൻ മു​രി​ക്കാ​ശേ​രി​യി​ൽ നി​ന്നു കാ​ൽ​ന​ട​യാ​യെ​ത്തി​യ ക​ർ​ഷ​ക​നെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു.​
മു​രി​ക്കാ​ശേ​രി തേ​ക്കി​ൻ ത​ണ്ട് സ്വ​ദേ​ശി​യും ക​ർ​ഷ​ക​നു​മാ​യ ദേ​വ​സ്യ ചാ​ക്കോ​യാ​ണ് നീ​തി തേ​ടി തി​രു​വ​ന​ന്ത​പു​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കാ​ൽ​ന​ട യാ​ത്ര ആ​രം​ഭി​ച്ച​ത്.
​ഇ​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി തൊ​ടു​പു​ഴ​യി​ൽ ഇ​ന്ന​ലെ എ​ത്തു​മെ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.​തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ​ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് അ​വി​ടെ ത​ങ്ങി​യ ശേ​ഷം ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നാ​യി​രു​ന്നു ല​ക്ഷ്യം.​വി​വ​ര​മ​റി​ഞ്ഞ പോ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ ഇ​ദ്ദേ​ഹം താ​മ​സി​ച്ച ലോ​ഡ്ജി​ലെ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു.2018-​ലെ പ്ര​ള​യ​ത്തി​ൽ ദേ​വ​സ്യ ചാ​ക്കോ​യു​ടെ ര​ണ്ട​ര​യേ​ക്ക​ർ ഭൂ​മി​യും കൃ​ഷി ദേ​ഹ​ണ്ഡ​ങ്ങ​ളും ന​ശി​ച്ചി​രു​ന്നു.​നാ​ളി​തു​വ​രെ​യാ​യി​ട്ടും സ​ർ​ക്കാ​രി​ൽ നി​ന്നു യാ​തൊ​രു വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭി​ച്ചി​ല്ല.
ബാ​ങ്കി​ൽ നി​ന്നും ജ​പ്തി നേ​രി​ട്ട​പ്പോ​ഴാ​ണ് കാ​ൽ​ന​ട​യാ​യി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കാ​ൻ പു​റ​പ്പെ​ട്ട​ത്.​മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​തെ ക​ർ​ഷ​ക​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ഡ്വ.​ ആ​ൽ​ബ​ർ​ട്ട് ജോ​സ്, ടി.​ജെ. പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധി​ച്ചു.

അ​തേ​സ​മ​യം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ത്ഥ​നെ​യ​തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തി​നു​ള്ള യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് ദേ​വ​സ്യ ചാ​ക്കോ അ​ദ്ദേ​ഹം ഇ​ന്ന​ലെ വീ​ട്ടി​ലേ​യ്ക്കു​മ​ട​ങ്ങി.
അ​ടു​ത്ത​മാ​സം ഒ​ന്നി​ന് എം​എ​ൽ​എ​യോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കും.