ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ബി. തോമസ് അവതരിപ്പിച്ചു.
കാർഷിക, ക്ഷീര, ആരോഗ്യ മേഖലകൾക്ക് പ്രാധാന്യം നൽകിയുള്ളതാണ് ബജറ്റ്. വനിതാ ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി നൽകുന്നതിനായി 26.5 ലക്ഷം രൂപ വകയിരുത്തി. കിടപ്പുരോഗികൾക്ക് വീടിനുള്ളിൽ സഞ്ചരിക്കാൻ മോട്ടോർ ഘടിപ്പിച്ച വീൽചെയർ നൽകുന്നതിന് 15 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഒൗഷധ ലഭ്യത ഉറപ്പാക്കുന്നതിനുമായി 77 ലക്ഷം രൂപയും വകയിരുത്തി. പച്ചക്കറി കൃഷി വ്യാപനത്തിനും ബജറ്റിൽ തുക വകകൊള്ളിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ ആൻസി തോമസ്, ഉഷ മോഹനൻ, ബിനോയ് വർക്കി, സെക്രട്ടറി എസ്. ഹർഷൻ, ഭരണസമിതി അംഗങ്ങളായ ഡിറ്റാജ് ജോസഫ്, സിബിച്ചൻ തോമസ്, സ്നേഹിതൻ രവി, സെൽവരാജൻ, എ.ജെ. ജോത്സന, ജെസി തോമസ്, റിന്റമോൾ വർഗീസ്, ആലീസ് വർഗീസ്, വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു.