ദേ​വി​കു​ള​ത്ത് എ.​ രാ​ജ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും
Friday, March 5, 2021 10:10 PM IST
തൊ​ടു​പു​ഴ: ​ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ എ.​രാ​ജ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ച​താ​യി അ​റി​യു​ന്നു.​ഇ​തോ​ടെ
ജി​ല്ല​യി​ൽ സി​പി​എം മ​ൽ​സ​രി​ക്കു​ന്ന ര​ണ്ടു​സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വി​രാ​മ​മാ​കു​ന്നു.
സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും.​ബി​എ,എ​ൽ​എ​ൽ​ബി ബി​രു​ദ​മു​ള്ള രാ​ജ ദേ​വി​കു​ളം കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നും ഗ​വ.​പ്ലീ​ഡ​റു​മാ​ണ്. മൂ​ന്നാ​ർ ക​നി​മ​ല എ​സ്റ്റേ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​ണ്.​
ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ മ​ന്ത്രി എം.​എം.​മ​ണി​യെ മ​ൽ​സ​രി​പ്പി​ക്കാ​ൻ നേ​ര​ത്തെ ത​ന്നെ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു. ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് സം​ശ​യം നി​ല​നി​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി സി​റ്റിം​ഗ് എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് വി​ടു​ക​യാ​യി​രു​ന്നു.
ഇ​തോ​ടൊ​പ്പം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന​സ​മി​തി​യം​ഗം എ.​രാ​ജ,ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ആ​ർ.​ഈ​ശ്വ​ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ചേ​ർ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി​യോ​ഗ​ത്തി​ലാ​ണ് രാ​ജ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​
സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്ത് മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ച സി​റ്റിം​ഗ് എം​എ​ൽ​എ എ​സ്.​ രാ​ജേ​ന്ദ്ര​നെ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കാ​ൻ നേ​തൃ​യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​അ​തോ​ടൊ​പ്പം യു​വ​ത്വ​ത്തി​ന് അ​വ​സ​രം ന​ൽ​കാ​നു​മാ​യി.​അ​തേ സ​മ​യം ഇ​വി​ടു​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.
മു​ൻ എം​എ​ൽ​എ എ.​കെ.​ മ​ണി മ​ക​നെ മ​ത്സ​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി സ​മ്മ​തം മൂ​ളി​യി​ട്ടി​ല്ല.​മ​റ്റൊ​രാ​ളെ നി​ർ​ദേ​ശി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം എ.​കെ.​മ​ണി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന.​
ദ​ളി​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജാ​റാം, കോ​ണ്‍​ഗ്ര​സ് മൂ​ന്നാ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി.​കു​മാ​ർ,യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ.​കൃ​ഷ്ണ​മൂ​ർ​ത്തി, മൂ​ന്നാ​ർ മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വം​ഗം മു​ത്ത്രാ​ജ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.